പ​ക​ൽ സ​മ​യം ശ്മശാനത്തിൽ എ​ത്തി സ്ത്രീ​ക​ളു​ടെ കു​ഴി​മാ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ശേ​ഷ​മാ​ണ് അയൂബ് രാത്രി കുഴിമാടങ്ങൾ തു​റ​ക്കാ​നെ​ത്തി​യ​ത്. പ്ര​തി ശ​വ​ക്കു​ഴി​ക​ൾ തു​റ​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഭോ​പ്പാ​ൽ: മന്ത്രിവാദം ചെയ്യാനായി മരിച്ച സ്ത്രീകളുടെ കുഴിമാടം തുറന്ന 50 വയസുകാരൻ അറസ്റ്റിൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ഖ​ണ്ട്വ ജി​ല്ല​യി​ലെ മു​ന്ദ്വാ​ര ഗ്രാ​മ​വാസിയായ അ​യൂ​ബ് ഖാ​നൻ ആണ് സ്ത്രീ​ക​ളു​ടെ ശ​വ​കു​ടീ​ര​ങ്ങ​ൾ തു​റ​ന്ന കു​റ്റ​ത്തി​ന് അറസ്റ്റിലായത്. ഈ ​വർ​ഷം മേ​യ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ് സംഭവം. ര​ണ്ടു​ത​വ​ണ​യാ​ണ് ഇ​യാ​ൾ മു​ന്ദ്വാ​ര ഗ്രാ​മ​ത്തി​ലെ ശ്മശാനത്തിൽ ആ​റ് സ്ത്രീ​ക​ളു​ടെ ശ​വ​കു​ടീ​ര​ങ്ങ​ൾ തു​റ​ന്ന​ത്. മ​രി​ച്ച സ്ത്രീ​ക​ളു​ടെ മു​ടി കൈ​ക്ക​ലാ​ക്കാ​നാ​ണ് ഇ​യാൾ ഈ ​പ്ര​വൃ​ത്തി ചെ​യ്ത​തെന്നാണ് വിവരം.

മരിച്ച സ്ത്രീകളുടെ മുടി ഉപയോഗിച്ച് അ​മാ​വാ​സി ദി​വ​സം മ​ന്ത്ര​വാ​ദം ചെ​യ്താ​ൽ ശ​ക്തി ഇ​ര​ട്ടി​ക്കു​മെ​ന്ന് അ​യൂ​ബ് വി​ശ്വ​സി​ച്ചി​രു​ന്നു. ജ​യി​ലി​ലെ സ​ഹ​ത​ട​വു​കാ​ര​നാ​ണ് ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​ങ്ങ​നെ ചെ​യ്യാ​ൻ അയൂബിനെ ഉ​പ​ദേ​ശി​ച്ച​തെന്നാണ് അന്വേഷണ സംഘം പറയുന്നത്. പ​ക​ൽ സ​മ​യം ശ്മശാനത്തിൽ എ​ത്തി സ്ത്രീ​ക​ളു​ടെ കു​ഴി​മാ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ശേ​ഷ​മാ​ണ് അയൂബ് രാത്രി കുഴിമാടങ്ങൾ തു​റ​ക്കാ​നെ​ത്തി​യ​ത്. പ്ര​തി ശ​വ​ക്കു​ഴി​ക​ൾ തു​റ​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പിടിയിലായത് കൊലക്കേസ് പ്രതി 

2010ൽ തന്‍റെ ര​ണ്ട് ഭാ​ര്യ​മാ​രെ കൊ​ല​പ്പെ​ടു​ത്തി​യ കു​റ്റ​ത്തി​ന് ജയിലിൽ ആയിരുന്നു അയൂബ് ഖാൻ. കേസിൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച് പു​റ​ത്തി​റ​ങ്ങി​യപ്പോഴാണ് ഇയാൾ സ്ത്രീ​ക​ളു​ടെ ശ​വ​കു​ടീ​ര​ങ്ങ​ൾ തു​റ​ന്ന് മുടി മുറിച്ചെടുത്തത്. ഇരട്ട കൊലക്കേസിൽ ഇ​ൻ​ഡോ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്ന അയൂബ് അ​ഞ്ച് മാ​സം മു​മ്പാ​ണ് മോ​ചി​ത​നാ​യ​ത്. ന​ല്ല നടപ്പിനെ തു​ട​ർ​ന്ന് അ​യൂ​ബി​ന് ശി​ക്ഷ ഇ​ള​വ് ല​ഭിക്കുകയായിരുന്നു.