ബുധനാഴ്ച പുലര്‍ച്ചെ മാവോയിസ്റ്റുകളും നക്‌സല്‍ വിരുദ്ധ സേനയും തീഗലമെട്ട വനപ്രദേശത്തുവെച്ച്  ഏറ്റുമുട്ടലുണ്ടാകുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. 

അമരാവതി: ആന്ധ്രപ്രദേശില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. വിശാഖപട്ടണം ജില്ലയിലാണ് സംഭവം. മുതിര്‍ന്ന വനിതാ മാവോയിസ്റ്റ് നേതാവും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് ഡിജിപിയുടെ ഓഫിസ് വ്യക്തമാക്കി. ബുധനാഴ്ച പുലര്‍ച്ചെ മാവോയിസ്റ്റുകളും നക്‌സല്‍ വിരുദ്ധ സേനയും തീഗലമെട്ട വനപ്രദേശത്തുവെച്ച് ഏറ്റുമുട്ടലുണ്ടാകുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ആറ് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തെന്ന് പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona