Asianet News MalayalamAsianet News Malayalam

ആറ് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി 10000 രൂപയ്ക്ക് വിറ്റു

കുഞ്ഞിനെ അമ്മയും മുത്തശ്ശിയും പരിചയക്കാരനായ ഷെയ്ഖ് അഹമ്മദിന്റെ വീട്ടിൽ കൊണ്ടുപോയപ്പോഴായിരുന്നു തട്ടിക്കൊണ്ടുപോയത്

6-Month-Old Baby Boy Kidnapped And Sold For Rs. 10,000
Author
Hyderabad, First Published May 8, 2019, 8:25 PM IST

ഹൈദരാബാദ്: ആറ് മാസം പ്രായമായ ആൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പതിനായിരം രൂപയ്ക്ക് വിറ്റു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ആളെയും വാങ്ങിയ ആളെയും പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ബന്ധുക്കൾക്ക് വിട്ടുനൽകി.

ഹൈദരാബാദിനടുത്ത് ബാലാപൂർ നഗരത്തിലാണ് മെയ് മൂന്നിന് സംഭവം നടന്നത്. കുഞ്ഞിനെയും കൊണ്ട് പരിചയക്കാരനായ ഷെയ്‌ഖ് അഹമ്മദിന്റെ വീട്ടിലെത്തിയ അമ്മയ്ക്കും മുത്തശ്ശിക്കുമാണ് ദുരനുഭവം ഉണ്ടായത്. അമ്മയെയും മുത്തശ്ശിയെയും വീട്ടിൽ പൂട്ടിയിട്ട ശേഷം കുഞ്ഞുമായി ഷെയ്ഖ് അഹമ്മദ് മഹാരാഷ്ട്രയിലേക്ക് പോയി. മഹാരാഷ്ട്രയിലെ നാന്ദദിൽ എത്തിയ പ്രതി അവിടെ വച്ച് മിർ ഫയാസ് അലി എന്നയാൾക്ക് പതിനായിരം രൂപയ്ക്ക് കുഞ്ഞിനെ വിൽക്കുകയായിരുന്നു.

അമ്മയുടെ പരാതിയിൽ അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. ഇയാൾ നന്ദദിലേക്കാണ് പോയതെന്ന് മനസിലാക്കിയ പൊലീസ് സംഘം വിവരം മഹാരാഷ്ട്ര പോലീസിന് കൈമാറി. നാന്ദദിൽ വച്ച് തന്നെ അഹമ്മദിനെ പൊലീസ് പിടികൂടി. പിന്നീട് മിർ ഫയാസ് അലിയെയും പിടികൂടിയ പൊലീസ് ഇവരിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തി. കുഞ്ഞിനെ പിന്നീട് മാതാപിതാക്കൾക്ക് കൈമാറി.

 

Follow Us:
Download App:
  • android
  • ios