പുലർച്ചെ നാല് മണിക്ക് എല്ലാവരും ഉറങ്ങുമ്പോൾ തിക്രി അതിർത്തിയിൽ ഹരിയാനയിൽ നിന്നുള്ള ആറ് മധ്യവയസ്കരായ കർഷകർ ഉണർന്ന് ആറായിരത്തോളം പേർക്ക് ആഹാരം തയ്യാറാക്കും.
ദില്ലി: 500 ലിറ്റർ വെള്ളം, 200 ലിറ്റർ പാൽ, 50 കിലോഗ്രാം പഞ്ചസാര, 60 കിലോഗ്രാം തേയില - ആയിരക്കണക്കിന് കർഷകർ പ്രതിഷേധിക്കുന്ന ദില്ലിയിലെ അതിർത്തിയിെ ഗുരുദ്വാരകളിൽ ഒരു ദിവസത്തെ ചായക്കുള്ള ചെലവാണ്. നവംബർ 26 മുതൽ ദില്ലിയിലെ അതിർത്തികളിൽ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുകയാണ് കർഷകർ. ഉരുക്കിഴങ്ങ് കറി, ചായയുമാണ് രാവിലത്തെ ആഹാരം. അരി, ആലൂ ഗോപി, തൈര് എന്നിങ്ങനെ ഉച്ചഭക്ഷണം. വൈകീട്ട് ജലേബി- ഇങ്ങനെയാണ് പ്രതിഷേധക്കാരുടെ ആഹാരം.
പുലർച്ചെ നാല് മണിക്ക് എല്ലാവരും ഉറങ്ങുമ്പോൾ തിക്രി അതിർത്തിയിൽ ഹരിയാനയിൽ നിന്നുള്ള ആറ് മധ്യവയസ്കരായ കർഷകർ ഉണർന്ന് ആറായിരത്തോളം പേർക്ക് ആഹാരം തയ്യാറാക്കും. പുലർച്ചെ അഞ്ച് മണിക്ക് ആദ്യത്തെ ചായ തയ്യാറാകും. ദിവസവും പുതിയ പച്ചക്കറികൾ വാങ്ങും. ആളുകൾ സന്തോഷത്തോടെ സംഭാവന ചെയ്യുന്നത് സ്വീകരിക്കും.
സംഭാവനയായി നൽകുന്ന പല്യഞ്ജനങ്ങൾ അടുക്കളയിൽ ഉപയോഗിക്കുന്നതായി മറ്റൊരു അടുക്കളയിലെ 42കാരനായ കർഷകൻ പറഞ്ഞു. ദില്ലി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി വളന്റിയർമാരുടെ സഹായമുണ്ടെന്ന് ഗാസിപൂരിൽ തങ്ങിയ പ്രതിഷേധക്കാർ പറയുന്നു. 2.5 ക്വിന്റൽ പരിപ്പ്, 125 കിലോ അരി, രണ്ട് ക്വിന്റൽ പച്ചക്കറി എന്നിവ അവർ നൽകി.
പ്രതിഷേധക്കാരിൽ കരിമ്പ് കർഷകരുമുള്ളതിനാൽ പ്രതിഷേധം തുടങ്ങിയതുമുതൽ ജലേബി അടക്കമുള്ള മധുരപലഹാരങ്ങൾ ലഭ്യമാണ്. ചിലർ ഗുരുദ്വാരകളിൽ നിന്നും ചിലർ സ്വയം പാകം ചെയ്തും കഴിക്കുന്നു. ഗ്യാസ് സിലിണ്ടർ, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ എന്നിങ്ങനെ എല്ലാമായാണ് ഇവരെല്ലാം പ്രതിഷേധത്തിന് അണിനിരന്നിരിക്കുന്നത്.
