ദില്ലി: ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ 11 ദിവസം സൈക്കിളില്‍ യാത്ര ചെയ്ത് 60കാരന്‍. ബിഹാര്‍ സിവാന്‍ സ്വദേശിയായ സത്യദേവ് മാഞ്ജിയാണ് ഇത്രയും ദൂരം സൈക്കിളില്‍ സഞ്ചരിച്ച് ദില്ലി-ഹരിയാന അതിര്‍ത്തിയിലെത്തിയത്. പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടു. കഴിഞ്ഞ 17 ദിവസമായി ദില്ലിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരം തുടരുകയാണ്. കര്‍ഷകര്‍ക്ക് സമരം തുടരാമെന്നും എന്നാല്‍ ചര്‍ച്ച തുടരണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.