ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ്.
ബംഗളൂരു: കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ സര്‍ക്കാര്‍ ബസിന്റെ ടയറിന്റെ അടിയില്‍പ്പെട്ട് വയോധിക മരിച്ചു. ബെല്‍ഗാവിയിലെ ചെന്നമ്മ സര്‍ക്കിളില്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ വയോധികയെ ബസ് ഇടിച്ച ശേഷം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ വയോധിക മരിച്ചെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. വയോധികയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 60 വയസ് പ്രായമുണ്ടെന്നും ബെല്‍ഗാവി സ്വദേശിയല്ലെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു.
ബസില്‍ നിന്ന് തെറിച്ചുവീണ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്‌നാട്ടില്‍ ബസില്‍ നിന്ന് തെറിച്ചുവീണ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ബസില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥികളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയാണ് ദുരന്തമുണ്ടായത്. ചെന്നൈ തിരുച്ചിറപ്പള്ളി ദേശീയപാതയില്‍ ചെങ്കല്‍പേട്ടിലാണ് ദാരുണ സംഭവം ഉണ്ടായത്. ബസിന്റെ പടിയില്‍ നിന്ന് യാത്ര ചെയ്ത വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മൂന്ന് പേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയിലേക്ക് പോകും വഴിയുമാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു.
ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഗണേഷ്; കെഎസ്ആർടിസിക്കും ജനത്തിനും ഒരുപോലെ ഗുണം

