ബിജെപിയില്‍ 20 ശതമാനം അംഗങ്ങളെ പുതിയതായി ചേര്‍ക്കണമെന്നായിരുന്നു ലക്ഷ്യമെന്നും എന്നാല്‍ അത് 50 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞെന്നും നഡ്ഡ പറഞ്ഞു.

ദില്ലി: ബിജെപിയില്‍ പുതിയതായി അംഗത്വമെടുത്തത് ഏഴുകോടി ആളുകള്‍. ഇതോടെ ബിജെപിയില്‍ 18 കോടി അംഗങ്ങളുണ്ടെന്ന് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റ് ജെപി നഡ്ഡ അറിയിച്ചു. ദില്ലിയിലെ പാര്‍ട്ടി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു നഡ്ഡ ഇക്കാര്യം അറിയിച്ചത്. 

ബിജെപിയില്‍ 20 ശതമാനം അംഗങ്ങളെ പുതിയതായി ചേര്‍ക്കണമെന്നായിരുന്നു ലക്ഷ്യമെന്നും എന്നാല്‍ അത് 50 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞെന്നും നഡ്ഡ പറഞ്ഞു. പശ്ചിമ ബംഗാളില്‍ മാത്രം ഒരു കോടി ആളുകള്‍ ബിജെപിയില്‍ പുതിയതായി അംഗമായെന്നും 10 ലക്ഷം ലക്ഷ്യം വെച്ച പശ്ചിമ ബംഗാളില്‍ 30 ലക്ഷം പേര്‍ ബിജെപിയില്‍ അംഗമാകാന്‍ മുമ്പോട്ട് വന്നെന്നും നഡ്ഡ അറിയിച്ചു. 2015- ല്‍ 11 കോടിയായിരുന്നു ബിജെപിയുടെ അംഗസംഖ്യ. 

Scroll to load tweet…