Asianet News MalayalamAsianet News Malayalam

കൊറോണ വൈറസിൽ നിന്ന് മുക്തി; ഒടുവിൽ ക്യാൻസറിന് മുന്നിൽ കീഴടങ്ങി എഴുപതുകാരൻ

പിറ്റ്യൂട്ടറി ക്യാൻസർ ബാധിച്ച വൃദ്ധന് ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് ഏപ്രിൽ 7 ന് ഇതേ ആശുപത്രിയിൽ തുടർചികിത്സയ്ക്കായി എത്തിയപ്പോഴാണ് കൊവിഡ് ബാധയുണ്ടെന്ന് കണ്ടെത്തിയത്. 

70 year old man recovers from covid 19 dies of cancer in odisha
Author
Bhubaneswar, First Published Apr 22, 2020, 10:05 AM IST

ഭുവനേശ്വർ: കൊവിഡ് 19 ബാധയിൽ നിന്ന് മുക്തിനേടിയ എഴുപതുകാരൻ ക്യാൻസറിനെ തുടർന്ന് മരിച്ചു. ഒഡീഷയിലെ ഭുവനേശ്വറിലുള്ള ആശുപത്രിയിൽ വച്ച് ഇന്നലെയായിരുന്നു മരണം. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂർ ജില്ലക്കാരനാണ് ഇദ്ദേഹം.

ഭുവനേശ്വറിലെ കൊവിഡ് -19 ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ പിറ്റ്യൂട്ടറി ക്യാൻസർ മൂലമാണ് മരിച്ചതെന്ന് ഒഡീഷ  ഇൻഫർമേഷൻ, പബ്ലിക് റിലേഷൻസ് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വൃദ്ധന്റെ വിവിധ അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നുവെന്നും ഇവർ കൂട്ടിച്ചേർത്തു.

പിറ്റ്യൂട്ടറി ക്യാൻസർ ബാധിച്ച വൃദ്ധന് ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് ഏപ്രിൽ 7 ന് ഇതേ ആശുപത്രിയിൽ തുടർചികിത്സയ്ക്കായി എത്തിയപ്പോഴാണ് കൊവിഡ് ബാധയുണ്ടെന്ന് കണ്ടെത്തിയത്. തുടർന്നുള്ള ചികിത്സക്കൊടുവിൽ വൃദ്ധന് കൊവിഡ് ഭേദമായി. 

എന്നാൽ, രോഗാവസ്ഥ കാരണം അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടയിലാണ് എഴുപതുകാരൻ മരണത്തിന് കീഴടങ്ങിയതെന്നും ഇവർ വ്യക്തമാക്കുന്നു.

Read Also: കൊവിഡിനെതിരായ പോരാട്ടത്തിൽ ജൂൺ - ജൂലൈ മാസങ്ങൾ നി‍ർണായകമെന്ന് നീതി ആയോ​ഗ്

രാജ്യത്തെ കൊവിഡ് കേസുകൾ 20,000-ത്തിലേക്ക്, മരണം 640 ആയി, മഹാരാഷ്ട്രയിൽ രോഗികൾ 5000 കടന്നു

Follow Us:
Download App:
  • android
  • ios