Asianet News MalayalamAsianet News Malayalam

എഴുപതുകാരി ഒരുവര്‍ഷമായി താമസിക്കുന്നതും പാചകം ചെയ്യുന്നതും സ്വന്തം വീടിന്‍റെ ശൗചാലയത്തില്‍...

ഉറ്റവരോ ഉടയവരോ ഇല്ലാത്തത് കൊണ്ടല്ല ഇവര്‍ക്ക് സ്വന്തം വീടിന്‍റെ ശൗചലായത്തില്‍ അഭയം തേടേണ്ടി വന്നതെന്നത് ആരെയും ദുഖിപ്പിക്കും. 

70 years old woman live and cook in the toilet for one year
Author
Bhopal, First Published Mar 25, 2019, 12:37 PM IST

ഭോപ്പാല്‍: വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളോടുള്ള ചില മക്കളുടെ സമീപനമെങ്കിലും പലപ്പോഴും ആരെയും വേദനിപ്പിക്കാറുണ്ട്. മക്കളുടെ കരുണയില്ലാത്ത പെരുമാറ്റം മൂലം മദ്ധ്യപ്രദേശിലെ ബരേയ ഗ്രാമത്തിലെ 70 കാരി ഒരുവര്‍ഷമായി താമസിക്കുന്നതും പാചകം ചെയ്യുന്നതും സ്വന്തം വീടിന്‍റെ ശൗചാലയത്തിലാണ്. ഉറ്റവരോ ഉടയവരോ ഇല്ലാത്തത് കൊണ്ടല്ല ഇവര്‍ക്ക് സ്വന്തം വീടിന്‍റെ ശൗചലായത്തില്‍ അഭയം തേടേണ്ടി വന്നതെന്നത് ആരെയും ദുഖിപ്പിക്കും. 

മരുമകളുമായി സ്ഥിരം വഴക്കുണ്ടാകുമായിരുന്നു. തുടര്‍ന്ന് മൂന്ന് മക്കളുടെ അമ്മയായ  തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നാണ് വൃദ്ധ പറയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ അധികൃതര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെ വിവരം അറിയിച്ചിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios