കൊവിഡ് 19 പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിലാണ് ചെങ്കോട്ടയിൽ ആഘോഷ ചടങ്ങ് നടക്കുന്നത്.

ദില്ലി: എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിന്‍റെ നിറവിൽ രാജ്യം. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയർത്തി. കൊവിഡ് 19 പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിലാണ് ചെങ്കോട്ടയിൽ ആഘോഷ ചടങ്ങ് നടക്കുന്നത്. രാജ്ഘട്ടിൽ രാഷ്ട്രപിതാവിന് ആദരാഞ്ചലി അര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് എത്തിയത്. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് അദ്ദേഹത്തെ സ്വീകരിച്ചു. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ചെങ്കോട്ടയുടെ ലാഹോറി ഗേറ്റിൽ ആറടി അകലം പാലിച്ചാണ് സീറ്റുകള്‍ ക്രമീകരിച്ചത്. നൂറിൽ താഴെ പേർ മാത്രമേ പ്രധാന വേദിയിലുള്ളു. സ്കൂൾ കുട്ടികൾക്കു പകരം എൻസിസി കേഡറ്റുകളാണ് ഇത്തവണ പരേഡിനുള്ളത്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.

Scroll to load tweet…

സ്വയം പര്യാപ്ത ഇന്ത്യക്കായി പ്രതിജ്ഞ ചെയ്യാമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായും ട്വിറ്ററിൽ കുറിച്ചു . തദ്ദേശഉത്പ്പന്നങ്ങളുപയോഗിച്ച് ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കാം. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീരരെ രാജ്യം എന്നും ഓർമ്മിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ട്വിറ്ററിൽ കുറിച്ചു.