Asianet News MalayalamAsianet News Malayalam

ഹിമാചൽ പ്രദേശിലെ ഉരുൾപൊട്ടലിൽ 8 മരണം; മണ്ണിൽ പുത‍ഞ്ഞവരെ കണ്ടെത്താൻ ശ്രമം തുടരുന്നു; ഉത്തരാഖണ്ഡിലും ദുരിതം

വരും ദിവസങ്ങളിലും ഇരുസംസ്ഥാനത്തും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

8 dead in landslides in Himachal Pradesh Efforts continue to find new people in the soil
Author
First Published Aug 3, 2024, 7:20 PM IST | Last Updated Aug 3, 2024, 7:20 PM IST

ദില്ലി: ഹിമാചൽ പ്രദേശിലെ രാംപുരയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. മണ്ണിൽ പുതഞ്ഞവരെ കണ്ടെത്താനായി എസ്കവേറ്ററുകളും കെഡാവർ നായ്ക്കളേയും എത്തിച്ചെന്ന്  കരസേന അറിയിച്ചു. നിലവിൽ 8 മരണമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ഉത്തരാഖണ്ഡിലെ കേദാർനാഥിൽ മേഘവിസ്ഫോടനത്തെ തുടർന്ന് കുടുങ്ങിയ 800ഓളം തീർത്ഥാടകരെ എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതുവരെ 15 മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. വരും ദിവസങ്ങളിലും ഇരുസംസ്ഥാനത്തും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

 

Latest Videos
Follow Us:
Download App:
  • android
  • ios