അപകട വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും തീ അണയ്ക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.
പൂനെ: പൂനെയിലെ നാവലെ പാലത്തിന് സമീപം രണ്ട് ട്രക്കുകൾക്കിടയിൽ കാർ ഞെരിഞ്ഞമർന്നുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. കൂട്ടിയിടിച്ച ട്രക്കുകളിലൊന്ന് തീപിടിച്ച നിലയിലാണ്. ട്രക്കുകൾക്കിടയിൽ കുടുങ്ങിയ കാർ പൂർണ്ണമായും തകർന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അപകട വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും തീ അണയ്ക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. ദേശീയപാതയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതിനെ തുടർന്ന് കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.


