മകൻ കാറിനകത്തുണ്ടെന്ന കാര്യം അറിയാതെ അച്ഛൻ കാർ പുറത്തുനിന്നും അടയ്ക്കുകയായിരുന്നു

വിശാഖപട്ടണം: മകൻ കാറിനകത്തുണ്ടെന്ന കാര്യം അറിയാതെ അച്ഛൻ കാർ പുറത്തു നിന്ന് അടച്ചതിനെ തുടർന്ന് എട്ട് വയസുകാരന് ദാരുണാന്ത്യം. വിശാഖപട്ടണത്ത് സിന്ധ്യയിലുള്ള നേവി ക്വാർട്ടേർസിലാണ് സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു ലെഫ്റ്റനന്റ് കമ്മാന്ററുടെ വീട്ടിൽ ജോലി ചെയ്ത ആളിന്റെ മകനാണ് മരിച്ചത്. കാർ വൃത്തിയാക്കിയ ശേഷം മകൻ അകത്തുള്ള കാര്യമറിയാതെ അച്ഛൻ കാറടച്ചു. ശ്വാസംമുട്ടി മരണത്തോട് കുട്ടി മല്ലടിക്കുന്നത് ആരുടെയും ശ്രദ്ധയിൽ പതിഞ്ഞില്ല.

കുട്ടിയെ കാണാതായി തിരച്ചിൽ നടക്കുന്നതിനിടെ ലെഫ്റ്റനന്റ് കമ്മാന്ററാണ് കുട്ടി കാറിനകത്ത് മരിച്ച് കിടക്കുന്നത് കണ്ടത്. നേവി ക്വാർട്ടേർസിനകത്ത് അന്വേഷണം നടത്താൻ അനുമതി തേടിയതായി പൊലീസ് പറഞ്ഞു.