രോഗം സ്ഥിരീകരിച്ചവരിൽ ഏറെ പേരും വിവിധ ജില്ലകളിലേക്ക് മടങ്ങിയവരാണ്. ലോറി ഡ്രൈവർമാർ ഉൾപ്പടെയുള്ളവരെ തിരിച്ചറിയാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്
ചെന്നൈ: തമിഴ്‌നാട്ടിൽ തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ചെന്നൈ കോയമ്പേട് മാർക്കറ്റിൽ 81 കച്ചവടക്കാർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. മാർക്കറ്റിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരിൽ ഏറെ പേരും വിവിധ ജില്ലകളിലേക്ക് മടങ്ങിയവരാണ്. ലോറി ഡ്രൈവർമാർ ഉൾപ്പടെയുള്ളവരെ തിരിച്ചറിയാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ നാളെ മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അരിയല്ലൂർ, പെരമ്പലൂർ, തിരുവാരൂർ, തഞ്ചാവൂർ, തിരുനെൽവേലി, കടലൂർ, വിഴിപ്പുരം ജില്ലകളിലാണ് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് 2323 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരിൽ 1038 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ഇപ്പോഴും ചികിത്സയിൽ കഴിയുന്നുണ്ട്. അതേസമയം നേരത്തെ രോഗം സ്ഥിരീകരിച്ച 1258 പേർക്ക് രോഗം ഭേദമായി. 27 കൊവിഡ് ബാധിതർ മരിക്കുകയും ചെയ്തു.
അതേസമയം തമിഴ്നാട്ടിലെ അതിഥി തൊഴിലാളികളും വലിയ പ്രതിഷേധത്തിലാണ്. വിഡോയോ കാണാം:

