Asianet News MalayalamAsianet News Malayalam

ലിഫ്റ്റിന്‍റെ വാതിലിനിടയില്‍ കാല് കുടുങ്ങി ഒമ്പതു വയസ്സുകാരിക്ക് ദാരുണാന്ത്യം

 വാതിലില്‍ നിന്നും കാല് വലിച്ചെടുക്കാന്‍ കുട്ടി ശ്രമിക്കുന്നതിനിടെ ആരോ ലിഫ്റ്റിന്‍റെ ബട്ടണ്‍ അമര്‍ത്തി.

9 year old girl died after her leg stuck in lifts door
Author
Hyderabad, First Published Oct 19, 2019, 11:23 AM IST

ഹൈദരാബാദ്: ലിഫ്റ്റിന്‍റെ വാതിലിനിടയില്‍ കാല് കുടുങ്ങി ഒമ്പതു വയസ്സുകാരിക്ക് ദാരുണ മരണം. ഹൈദരാബാദില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഹസ്തിനപുരത്തെ നോര്‍ത്ത് എക്സ്റ്റ്‍ഷന്‍ കോളനിയിലെ അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുകയായിരുന്ന കുട്ടി.

അപ്പാര്‍ട്ട്മെന്‍റിലെ മൂന്നാം നിലയിലേക്ക് പോകുകയായിരുന്ന കുട്ടിയുടെ കാല്‍ ലിഫ്റ്റിന്‍റെ വാതിലിനിടയില്‍ കുടുങ്ങി. കാല് വലിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആരോ ലിഫ്റ്റിന്‍റെ ബട്ടണ്‍ അമര്‍ത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തിന്‍റെ പകുതി ഭാഗം ലിഫ്റ്റിന്‍റെ വാതിലിനിടയില്‍പ്പെട്ടതോടെ മരണം സംഭവിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios