Asianet News MalayalamAsianet News Malayalam

98ാം വയസ്സിലും യുദ്ധം ചെയ്ത് ഇന്ത്യൻ മുൻ സൈനികൻ, ഇത്തവണ തോൽപ്പിച്ചത് കൊവിഡിനെ

ആഴ്ചകൾ നീണ്ട ചികിത്സയ്ക്കൊടുവിൽ, രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കുന്ന ആ​ഗസ്റ്റ് 15 ന് തന്നെ ഒരിക്കൽ യുദ്ധമുഖത്ത് രാജ്യത്തിന് വേണ്ടി പോരാടിയ  ഈ സൈനികനും കൊവിഡിൽ നിന്ന് സ്വാതന്ത്രം നേടി.

98 year old war veteran defeats covid 19
Author
Mumbai, First Published Aug 16, 2020, 2:15 PM IST

98ാം വയസ്സിലും കൊവിഡിനെ തോൽപ്പിച്ച്  മുൻ സൈനിക ഉദ്യോ​ഗസ്ഥൻ. നീണ്ട നാളത്തെ സേവനത്തിന് ശേഷം സൈനിക വൃത്തിയിൽ നിന്ന് വിരമിച്ച സീപോയ് രാമു ലക്ഷ്മൺ സക്പാൽ എന്ന 98കാരനാണ് കൊവിഡിൽ നിന്ന് അത്ഭു​തകരമായി സുഖം പ്രാപിച്ചത്. മുംബൈയിലെ നെറുൾ സ്വദേശിയായ ഇദ്ദേഹത്തിന് കൊവിഡ് ബാധയെത്തുട‌ർന്ന് ന്യൂമോണിയ മൂർച്ഛിച്ചതോടെ ഏതാനും ആഴ്ചകൾക്ക് മുൻപാണ് നേവി ആശുപത്രിയായ ഐഎൻഎച്ച്എസ് അശ്വിനിയിൽ അഡ്മിറ്റ് ചെയ്തത്.

എന്നാൽ  ആഴ്ചകൾ നീണ്ട ചികിത്സയ്ക്കൊടുവിൽ, രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കുന്ന ആ​ഗസ്റ്റ് 15 ന് തന്നെ ഒരിക്കൽ യുദ്ധമുഖത്ത് രാജ്യത്തിന് വേണ്ടി പോരാടിയ  ഈ സൈനികനും കൊവിഡിൽ നിന്ന് സ്വാതന്ത്രം നേടി. ഇന്ത്യൻ സൈന്യത്തിലെ മഹർ റെജിമെന്റിന്റെ ഭാ​ഗമായിരുന്ന സീപോയ് സക്പാൽ ഇതാദ്യമായല്ല  ഒരു പക‌ർച്ചവ്യാധിയെ നേരിടുന്നത്. 1918 ൽ ഇന്ത്യയിൽ നിരവധി ജീവനുകളെടുത്ത സ്പാനിഷ് ഫ്ലൂ മുതൽ 2019 ലെ കൊവിഡ് വരെ നീളുന്നതാണ് സീപോയ് സക്പാലിന്റെ പക‌ർച്ചവ്യാധികൾക്കെതിരായ  പോരാട്ടം..

വർഷങ്ങളോളം രാജ്യത്തിന് വേണ്ടി സേവനമനുഷ്ടിച്ച ഈ മുൻ സൈനികൻ ഇപ്പോൾ പകർച്ചവ്യാധികൾ ആശങ്കകളുയർത്തുന്ന കാലത്ത് ഏവർക്കും പ്രത്യാശ പകരുന്ന മികച്ച അതിജീവന മാതൃകയാകുകയാണ്. അതിനാൽ തന്നെ കൊവിഡ് മുക്തനായ സീപോയ് സക്പാലിനെ നിറഞ്ഞ സ്നേഹാദരങ്ങളോടെയാണ് ഐഎൻഎച്ച് എസ് അശ്വിനി ആശുപത്രിയിലെ ആരോ​ഗ്യപ്രവർത്തകർ യാത്രയാക്കിയത്

Follow Us:
Download App:
  • android
  • ios