230 യാത്രക്കാർ വിമാനത്തിലുണ്ട്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി.

ഗാന്ധിനഗര്‍: ബോംബ് ഭീഷണിയെ തുടർന്ന് ആഷ്വര്‍ എയറിന്‍റെ മോസ്കോ - ഗോവ വിമാനം ഗുജറാത്തിലെ ജാംനഗറിൽ അടിയന്തരമായി ഇറക്കി. 230 യാത്രക്കാർ വിമാനത്തിലുണ്ട്. ഇവരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി. ജില്ലാ കളക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജാംനഗർ വിമാനത്താവളത്തിൽ എത്തി. ഗോവയിലെ വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred