മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ച അമരീന്ദർ സിംഗിന്‍റെ പുതിയ നീക്കമെന്തെന്ന് ഇനിയും വ്യക്തമല്ല. പാർട്ടിയിൽ തുടരണമെന്ന് മുതിർന്ന നേതാക്കൾ അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും ക്യാപ്റ്റൻ ഇനിയും മനസ് തുറന്നിട്ടില്ല

ദില്ലി: പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിംഗിനെ മാറ്റിയ രീതിയിൽ കോൺഗ്രസിലെ വിമത നേതാക്കൾക്ക് എതിർപ്പ്. ചില മുതിർന്ന നേതാക്കൾ അമരീന്ദർ സിംഗുമായി സംസാരിച്ചു. 

ഇതിനിടെ അമരീന്ദർ സിംഗിനെ മാറ്റിയ കോൺ​ഗ്രസ് തീരുമാനത്തെ എതിർത്ത് ട്വീറ്റ് ചെയ്ത രാജസ്ഥാൻ മുഖ്യമന്ത്രിയുടെ ഒഎസ്ഡി ലോകേഷ് ശർമ്മ രാജിവച്ചു. ലോകേഷ് ശർമ്മയുടെ ട്വീറ്റ് വിവാദമായിരുന്നു

അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ച അമരീന്ദർ സിംഗിന്‍റെ പുതിയ നീക്കമെന്തെന്ന് ഇനിയും വ്യക്തമല്ല. പാർട്ടിയിൽ തുടരണമെന്ന് മുതിർന്ന നേതാക്കൾ അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും ക്യാപ്റ്റൻ ഇനിയും മനസ് തുറന്നിട്ടില്ല. 

അമരീന്ദറിൻറെ നീക്കം തടയാൻ കോൺഗ്രസ് നിയമവിദഗ്ധരുടെ ടീം രൂപീകരിച്ചിട്ടുണ്ട്. പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇന്ന് മനിയമസഭ കക്ഷിയോ​ഗം ചേരുകയാണ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona