Asianet News MalayalamAsianet News Malayalam

ആം ആദ്മി നേതാവായിരുന്ന കപില്‍ മിശ്ര ബിജെപിയില്‍ ചേര്‍ന്നു

കപില്‍ മിശ്രയെ ഓഗസ്റ്റ് രണ്ടിന് കൂറുമാറ്റ നിരോധന നിയമ പ്രകാരം ദില്ലി നിയമസഭ അയോഗ്യനാക്കിയിരുന്നു.
 

aam aadmi party  leader, kapil mishra joins bharatiya janata party
Author
Delhi, First Published Aug 17, 2019, 12:48 PM IST

ദില്ലി: ആം ആദ്മി പാർട്ടി  നേതാവും എംഎൽഎയുമായിരുന്ന കപിൽ മിശ്ര ബിജെപിയിൽ ചേർന്നു. കപില്‍ മിശ്രയെ ഓഗസ്റ്റ് രണ്ടിന്   കൂറുമാറ്റ നിരോധന നിയമ പ്രകാരം ദില്ലി നിയമസഭ അയോഗ്യനാക്കിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി നേതാക്കളായ മനോജ് തിവാരി , കേന്ദ്ര മന്ത്രി വിജയ് ഗോയൽ എന്നിവരോടൊപ്പം വേദി പങ്കിട്ടതിനാണ് കപിൽ മിശ്രയെ ആംആദ്മിയിൽ നിന്ന് പുറത്താക്കിയത്.   ബിജെപിക്ക് വേണ്ടി കപില്‍ വോട്ടുചോദിച്ചെന്നാണ് ആം ആദ്മി പാര്‍ട്ടി പറയുന്നത്. തന്നെ അയോഗ്യനാക്കിയതിനെതിരെ കപില്‍ മിശ്ര സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലാണ്.   മനോജ് തിവാരി , വിജയ് ഗോയൽ എന്നിവരുടെ സാന്നിധ്യത്തിലാണ് കപില്‍ മിശ്ര ബിജെപി അംഗത്വമെടുത്തത്. 

Follow Us:
Download App:
  • android
  • ios