ജാരിവാലയെ തട്ടിക്കൊണ്ടുപോയി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയത് ബിജെപിയാണെന്ന് ബുധനാഴ്ച രാവിലെ എഎപി ദേശീയ വക്താവ് രാഘവ് ചദ്ദ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

സൂറത്ത്: ആം ആദ്മി പാർട്ടിയുടെ സൂറത്തിൽ ഈസ്റ്റ് സ്ഥാനാർത്ഥി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിച്ചു. എഎപി ദേശീയ വക്താവ് രാഘവ് ചദ്ദ പങ്കുവെച്ച വീഡിയോയിൽ, സൂറത്ത് ഈസ്റ്റ് സ്ഥാനാർത്ഥി കാഞ്ചൻ ജരിവാല ഒരു സംഘം ആളുകളും ചില പോലീസുകാരും ചേർന്ന് നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ ഉള്ളത്. 

“പൊലീസും ബിജെപി ഗുണ്ടകളും ചേർന്ന് - ഞങ്ങളുടെ സൂറത്ത് ഈസ്റ്റ് സ്ഥാനാർത്ഥി കാഞ്ചൻ ജരിവാലയെ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലേക്ക് വലിച്ചിഴച്ച് നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ ആവശ്യപ്പെടുന്നത് കാണുക” ചദ്ദ ഒരു ട്വീറ്റിൽ പറഞ്ഞു. 'സ്വാതന്ത്ര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്' എന്ന പദം ഒരു തമാശയായി മാറിയിരിക്കുന്നു! അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

Scroll to load tweet…

ജാരിവാലയെ തട്ടിക്കൊണ്ടുപോയി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയത് ബിജെപിയാണെന്ന് ബുധനാഴ്ച രാവിലെ എഎപി ദേശീയ വക്താവ് രാഘവ് ചദ്ദ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. സൂറത്ത് ഈസ്റ്റ് സീറ്റിൽ നിന്നുള്ള ഞങ്ങളുടെ സ്ഥാനാർത്ഥി കാഞ്ചൻ ജരിവാലയെ ബിജെപി തട്ടിക്കൊണ്ടുപോയി ഛദ്ദ ആരോപിച്ചു.

"ആദ്യം ബിജെപി അദ്ദേഹത്തിന്റെ നാമനിർദ്ദേശ പത്രിക തള്ളാൻ ശ്രമിച്ചു പരാജയപ്പെട്ടു, തുടർന്ന് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ അദ്ദേഹത്തെ നിർബന്ധിക്കുകയും ഇപ്പോൾ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം അദ്ദേഹത്തെ കാണാതായി." ഛദ്ദ പറഞ്ഞു.

ചൊവ്വാഴ്ച മുതൽ ജരിവാലയെയും കുടുംബാംഗങ്ങളെയും കാണാതായതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. സ്ഥാനാർത്ഥിയെ അവസാനമായി കണ്ടത് സൂറത്തിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്‌ക്കാണെന്നും ആംആദ്മി നേതാവ് പറയുന്നു.

ഗുജറാത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സംഭവത്തില്‍ ഇടപെട്ടില്ലെന്ന് വിമർശിച്ച സിസോദിയ. തങ്ങളുടെ പരാതിയില്‍ ഒരു നടപടിയും എടുത്തില്ലെന്നും ആരോപിച്ചു. സംഭവത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പ്രവര്‍ത്തനവും സംശയകരമാണ് എന്ന് സിസോദിയ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനെ നേരിട്ട് കണ്ട് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.

യുവതിയെ കഴുത്തറത്ത് കൊന്നു; 'വിശ്വാസ വഞ്ചന കാണിക്കരുത്', മൃതദേഹത്തിനൊപ്പം വീഡിയോയുമായി യുവാവ്; അന്വേഷണം

ഗുജറാത്തില്‍ പരാജയം ഭയന്ന് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ബിജെപി തട്ടിക്കൊണ്ടുപോയതായി ആംആദ്മി പാർട്ടി