Asianet News MalayalamAsianet News Malayalam

മരപ്പെട്ടിയില്‍ ജാതകവും കുറിപ്പുമായി 'ഗംഗയുടെ മകള്‍'; നദിയിലൊഴുക്കിയ നവജാത ശിശുവിനെ രക്ഷിച്ചു

നദിയില്‍ നിന്ന് കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് നോക്കുമ്പോഴാണ് ബോട്ടിന് സമീപം വന്ന പെട്ടിയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്.ദുര്‍ഗാ ദേവിയുടെ ചിത്രവും കുട്ടിയുടെ ജാതകവും ഈ പെട്ടിയില്‍ ഒട്ടിച്ച് വച്ചിരുന്നു. കുട്ടിയെ പൊലീസ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

abandoned box carrying the infant was found by a local boatman in river ganga in UP
Author
Ghazipur, First Published Jun 17, 2021, 2:50 PM IST

ഗാസിപൂര്‍: മരപ്പെട്ടിയില്‍ ഗംഗയിലൊഴുക്കിയ നവജാത ശിശുവിനെ രക്ഷപ്പെടുത്തി ബോട്ട് തൊഴിലാളി. ഗാസിപൂരിന് അടുത്ത് നിന്ന് നദിയില്‍ നിന്ന് കണ്ടെത്തിയ മരപ്പെട്ടിയില്‍ ഗംഗയുടെ മകള്‍ എന്ന കുറിപ്പുമുണ്ടായിരുന്നു. ഗുല്ലു ചൌധരി എന്ന ബോട്ട് ജിവനക്കാരനാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. ദുര്‍ഗാ ദേവിയുടെ ചിത്രവും കുട്ടിയുടെ ജാതകവും ഈ പെട്ടിയില്‍ ഒട്ടിച്ച് വച്ചിരുന്നു. കുട്ടിയെ പൊലീസ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദാദ്രി ഘാട്ടിന് സമീപം ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. നദിയില്‍ നിന്ന് കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് നോക്കുമ്പോഴാണ് ബോട്ടിന് സമീപം വന്ന പെട്ടിയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. നവജാതശിശുവിനെ രക്ഷിച്ച ബോട്ട് ജീവനക്കാരനെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിനന്ദിച്ചു. മനുഷ്യത്വത്തിന്‍റെ ഉദാത്ത മാതൃകയാണ് ഗുല്ലു കാണിച്ചതെന്നാണ് യോഗി ആദിത്യനാഥ് പ്രതികരിച്ചത്. പെണ്‍കുട്ടിയുടെ സംരക്ഷണത്തിനായി യുപി സര്‍ക്കാര്‍ നടപടി കൈക്കൊള്ളുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

Follow Us:
Download App:
  • android
  • ios