പാക് കസ്റ്റഡിയിലിരിക്കേ ഉണ്ടായ സംഭവങ്ങൾ അഭിനന്ദൻ വ്യോമസേന മേധാവിയെ ധരിപ്പിച്ചു.
ദില്ലി: എയർഫോഴ്സ് വിംഗ് കമാന്‍റർ അഭിനന്ദനൻ വർദ്ധമാൻ വ്യോമസേന മേധാവി ബിരേന്ദർ സിംഗ് ധനോവയെ കണ്ടു. പാക് കസ്റ്റഡിയിലിരിക്കേ ഉണ്ടായ സംഭവങ്ങൾ വ്യോമ സേന മേധാവിയെ ധരിപ്പിച്ചു.
മൂന്ന് ദിവസത്തെ പാക് കസ്റ്റഡിക്ക് ശേഷം ഇന്നലെ രാത്രി 9 മണിയോടെയാണ് വാഗാ അതിർത്തിയിൽ വച്ച് അഭിനന്ദനെ പാകിസ്ഥാൻ ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറിയത്. ഫെബ്രുവരി 27ന് ന് അതിർത്തി ലംഘിച്ചെത്തിയ പാക് പോർവിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിലാണ് അഭിനന്ദൻ പറത്തിയ മിഗ് 21 വിമാനം അതിർത്തിക്കപ്പുറം തകർന്നു വീണത്. പാരച്യൂട്ടിന്‍റെ സഹായത്തോടെ പാകിസ്ഥാനിലിറങ്ങിയ അഭിനന്ദനെ പാക് സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മൂന്ന് ദിവസത്തിന് ശേഷം ഇന്ത്യയിലെത്തുന്ന അഭിനന്ദനെ കാണാൻ ദേശീയ പതാക വീശിയും നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും നൂറ് കണക്കിന് ആളുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഗ അതിര്‍ത്തിയിൽ എത്തിയത്. ഇന്ത്യന്‍ വ്യോമസേനാ എയര്‍ വൈസ് മാര്‍ഷല്‍മാരായ രവി കപൂറും ആര്‍ജികെ കപൂറുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഔദ്യോഗികമായി അഭിനന്ദനെ സ്വീകരിച്ചത്.
