മമതാ ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജി  തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ഇന്ന് ചേര്‍ന്ന ടിഎംസി സംഘടനാ യോഗത്തിലാണ് തീരുമാനം. നടി സായോനി ഘോഷാണ് തൃണമൂല്‍ യൂത്ത് കോണ്ഗ്രസ് വിഭാഗം പ്രസിഡന്‍റ്. 

കൊൽക്കത്ത: മമതാ ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജി തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ഇന്ന് ചേര്‍ന്ന ടിഎംസി സംഘടനാ യോഗത്തിലാണ് തീരുമാനം. നടി സായോനി ഘോഷാണ് തൃണമൂല്‍ യൂത്ത് കോണ്ഗ്രസ് വിഭാഗം പ്രസിഡന്‍റ്. 

ഒരാള്‍ക്ക് ഒരു പദവിയെന്നത് നടപ്പാക്കാനും ബംഗാളിന് പുറത്തേക്ക് ടിഎംസിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും യോഗത്തില്‍ തീരുമാനമെടുത്തു. യുപി, ഗുജറാത്ത്, പഞ്ചാബ് തെരഞ്ഞെടുപ്പ് അടുത്തവർഷം നടക്കാനിരിക്കെയാണ് തീരുമാനം. മന്ത്രിമാരുടെ വാഹനത്തില്‍ നിന്ന് ചുവന്ന ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona