Asianet News MalayalamAsianet News Malayalam

ധനമന്ത്രിയുടെ 'ഓണ്‍ലൈന്‍ ടാക്സി' പ്രസ്താവന 'വലിയ തമാശ'യെന്ന് കോൺ​ഗ്രസ്

ധനമന്ത്രിയുടെ പ്രസ്താവന അപക്വവും സാഹചര്യത്തെ കൈകാര്യം ചെയ്യാനുള്ള ശേഷിക്കുറവും വ്യക്തമാക്കുന്നതാണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എന്തു ചെയ്യണമെന്നതിൽ ധനമന്ത്രിക്ക് വ്യക്തതയില്ലെന്നും കോൺഗ്രസ് ആരോപിച്ചു.

Abhishek Singhvi's Dig At Finance Minister Nirmala Sitharaman
Author
Delhi, First Published Sep 11, 2019, 5:50 PM IST

ദില്ലി: ജനങ്ങൾ വാഹനം വാങ്ങാതെ ഓൺലൈൻ ടാക്സികളെ ആശ്രയിക്കുന്നതാണ് വാഹന നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ പ്രതികരണം 'വലിയ തമാശ' എന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി. രാജ്യത്തെ പുതിയ സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കുകയാണ് ധനമന്ത്രിയെന്നും സിങ്‍വി പറഞ്ഞു.

ധനമന്ത്രിയുടെ പ്രസ്താവന അപക്വവും സാഹചര്യത്തെ കൈകാര്യം ചെയ്യാനുള്ള ശേഷിക്കുറവും വ്യക്തമാക്കുന്നതാണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എന്തു ചെയ്യണമെന്നതിൽ ധനമന്ത്രിക്ക് വ്യക്തതയില്ല. എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. മറഞ്ഞിരിക്കാതെ ജനത്തെ അഭിസംബോധന ചെയ്ത് രാജ്യത്തെ ആശങ്ക ദൂരീകരിക്കണം.

പ്രധാനമന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും മാപ്പ് പറയണമെന്നും സിങ്‍വി ആവശ്യപ്പെട്ടു. അനുദിനം രാജ്യത്തെ യഥാർത്ഥ സാമ്പത്തികാവസ്ഥ തുറന്നു കാട്ടപ്പെടുകയാണ്. എല്ലാ മേഖലകളും തകർച്ചയുടെ വക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   
 

Follow Us:
Download App:
  • android
  • ios