കന്യാസ്ത്രീകളായ  ലിബിയ തോമസ്, ഹേമലത, സന്യസ്ത വിദ്യാര്‍ത്ഥികളായ ശ്വേത, തരംഗ് എന്നിവരുടെ മൊഴിയാണ് റെയില്‍വേ പൊലീസ് രേഖപ്പെടുത്തിയത്. 

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍വച്ച് എബിവിപി പ്രവര്‍ത്തകര്‍ അധിക്ഷേപിച്ച സംഭവത്തില്‍ കാണ്‍പൂര്‍ റെയില്‍വേ എസ്എസ്പി കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി. ഓണ്‍ലൈനിലൂടെയാണ് ഇവരുടെ മൊഴിയെടുത്തത്. കന്യാസ്ത്രീകളായ ലിബിയ തോമസ്, ഹേമലത, സന്യസ്ത വിദ്യാര്‍ത്ഥികളായ ശ്വേത, തരംഗ് എന്നിവരുടെ മൊഴിയാണ് റെയില്‍വേ പൊലീസ് രേഖപ്പെടുത്തിയത്. കന്യാസ്ത്രീകള്‍ വനിത കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. കേസില്‍ റെയില്‍വേ പൊലീസ് വൈകാതെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി കന്യാസ്ത്രീകളെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു.