Asianet News MalayalamAsianet News Malayalam

അയോധ്യകേസിൽ പുനഃപരിശോധന ഹർജിയുമായി 40 സാമൂഹ്യപ്രവർത്തകർ സുപ്രീം കോടതിയിൽ

അയോധ്യ രാമന്‍റെ ജന്മഭൂമിയായിരിക്കാമെങ്കിലും അവിടെ ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്നതിന് ഒരു തെളിവും ഇല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. 

academicians and social workers file review petition on ayodhya verdict
Author
Delhi, First Published Dec 10, 2019, 9:25 AM IST

ദില്ലി: അയോധ്യ കേസിൽ പുനപരിശോധന ഹർജിയുമായി 40 സാമൂഹ്യപ്രവർത്തകർ സുപ്രീം കോടതിയെ സമീപിച്ചു. ഇ‌ർഫാൻ ഹബീബ്, പ്രഭാത് പട്നായിക് എന്നിവരുൾപ്പെടെ 40 പ്രമുഖ അക്കാഡമീഷ്യൻമാരും സാമൂഹ്യപ്രവർത്തകരുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യത്തിന്‍റെ സാംസ്കാരിക വൈവിധ്യങ്ങൾക്കും മതേതരത്വത്തിനും എതിരാണ് സുപ്രീം കോടതി വിധിയെന്ന് ഇവർ പറയുന്നു. അയോധ്യ രാമന്‍റെ ജന്മഭൂമിയായിരിക്കാമെങ്കിലും അവിടെ ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്നതിന് ഒരു തെളിവും ഇല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. 

Follow Us:
Download App:
  • android
  • ios