തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതനിൽ അഞ്ചു നില ബോയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുവീണു. അപകടത്തിൽ നിരവധി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്, എൻഡിആർഎഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംഭവത്തിൽ കെട്ടിട ഉടമക്കെതിരെ പൊലീസ് കേസെടുത്തു.

ദില്ലി: ദില്ലിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇതുവരെ 15 പേരെയെങ്കിലും രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. സംഭവത്തിൽ ദില്ലി പൊലീസ് കെട്ടിട ഉടമക്കെതിരെ കേസെടുത്തു. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സ്ഥലത്തെത്തി. 17 ആംബുലൻസുകൾ എത്തി. 7 പേരെ രക്ഷപെടുത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തും. കൂടുതൽ അംഗ എൻഡിആർഎഫ് സംഘം പുറപ്പെട്ടു. ദില്ലി ലഫ്. ഗവർണർ സാഹചര്യം വിലയിരുത്തി. രക്ഷാപ്രവർത്തനം വേഗത്തിൽ നടക്കുന്നുവെന്നും ​ഗവർണർ തരൺജിത് സിംഗ് സന്ധു പറഞ്ഞു. 15 പേരെയെങ്കിലും രക്ഷപ്പെടുത്തിയെന്ന് ദില്ലി സർവകലാശാല സ്റ്റുഡൻസ് യൂണിയൻ പ്രസിഡൻ്റ് ആര്യൻ മാൻ പറഞ്ഞു. ഇതുവരെ ആരും മരിച്ചതായി വിവരമില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, വിമർശനവുമായി സിജെപി നേതാവ് അഭിജിത് ദിപ്കെ രം​ഗത്തെത്തി. രക്ഷാപ്രവർത്തനത്തിലുള്ളത് പ്രദേശവാസികൾ മാത്രമാണെന്നും അധികൃതർ സ്ഥലത്തെത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതന് സമീപമുള്ള 'ഹോട്ടൽ ഡെയ്സ്' എന്ന അഞ്ചു നില ബോയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നു വീണ് വൻ അപകടം ഉണ്ടായത്. ഉച്ചക്ക് ഒന്നരയോടെയുണ്ടായ അപകടത്തിൽ വിദ്യാർഥികൾ അടക്കം മുപ്പതോളം പേർ ഹോസ്റ്റലിൽ ഉണ്ടായിരുന്നുവെന്നാണ് സൂചന. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 3 പേരെ എയിംസ് (AIIMS) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിനുള്ളിൽ ഇനി എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കൃത്യമായ വിവരം ലഭ്യമായിട്ടില്ലെന്ന് ദില്ലി പോലീസ് വ്യക്തമാക്കി. സ്ഥലത്ത് രക്ഷാപ്രവർത്തനം കൃത്യമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി രേഖ ഗുപ്‌തയും അറിയിച്ചു. രക്ഷാ പ്രവർത്തനം ഊർജിതമായി നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.