നിരന്തരം അപകടങ്ങൾ നടക്കുന്നയിടമാണ് ദില്ലിയെയും ഉത്തർപ്രദേശിനെയും ബന്ധിപ്പിക്കുന്ന യമുന എക്സ്പ്രസ് വേ. ഇന്ന് രാവിലെയാണ് ഇവിടെ അപകടമുണ്ടായത്. 

ദില്ലി: ദില്ലിയെയും ഉത്തർപ്രദേശിനെയും ബന്ധിപ്പിക്കുന്ന യമുനാ എക്സ്പ്രസ് വേയിൽ വൻ വാഹനാപകടം. ഇന്ന് പുലർച്ചെ ബസ്സും ട്രാമും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. 30 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ ദില്ലി - യുപി അതിർത്തിയായ ഗ്രേറ്റർ നോയിഡയിലാണ് അപകടമുണ്ടായത്.

കൂട്ടിയിടിയിൽ ബസ്സിന്‍റെ പകുതി ഭാഗവും തകർന്നു. ബസ്സിനകത്തേക്ക് ട്രാം ചെന്ന് ഇടിച്ചു നിൽക്കുകയായിരുന്നു. എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല. ബസ്സിലെ യാത്രക്കാരാണ് മരിച്ചവരിൽ ഭൂരിഭാഗവും. 

Scroll to load tweet…