നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ നിന്നാണ് ഇരുമ്പ് പൈപ്പ് റോഡിലേക്ക് പതിച്ചത്. ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയും ഏഴ് വയസ്സുള്ള മകളുമാണ് മരിച്ചത്.

മുംബൈ: മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് ഇരുമ്പ് പൈപ്പ് വീണു രണ്ട് യാത്രക്കാർ മരിച്ചു. അന്ധേരിക്കടുത്ത് ജോഗേശ്വരിയിലാണ് സംഭവം. 

നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ നിന്നാണ് ഇരുമ്പ് പൈപ്പ് റോഡിലേക്ക് പതിച്ചത്. ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയും ഏഴ് വയസ്സുള്ള മകളുമാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. വൈകുന്നേരം അഞ്ചരയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് സിമന്റ് പാളി അടർന്നുവീണ് ഉണ്ടായ അപകടത്തിൽ മുംബൈയിൽ കഴിഞ്ഞ മാസം രണ്ട് പേർ മരിച്ചിരുന്നു. 

Read Also: ബൈക്കിലെത്തി യാത്രക്കാരിയെ ഇടിച്ചിട്ടു, ഓട്ടോക്കാരനെ കുത്തി; തൃശൂരിൽ അതിഥി തൊഴിലാളി വയലന്‍റായി, സംഘർഷം