ഋഷികേശ്: യോഗ ഗുരു ബാബാ രാംദേവിന്‍റെ സഹായിയും പതഞ്ജലി ഗ്രൂപ്പിന്‍റെ ചെയര്‍മാനുമായ ആചാര്യ ബാല്‍കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയും തലചുറ്റലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഋഷികേശിലുള്ള എയിംസിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

ആദ്യം ഹരിദ്വാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അവിടെ നിന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം എയിംസിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹം ഇപ്പോള്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.