'നിങ്ങളെ സംരക്ഷിക്കാനായി അമ്മ തന്നയച്ച രുദ്രാക്ഷമാല നിങ്ങൾ സ്വീകരിച്ചത് എന്നും എന്റെ ഓർമയിലുണ്ടാകും'.

ദില്ലി: ബോളിവുഡ് നടൻ അനുപം ഖേർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. കഴിഞ്ഞ ദിവസമാണ് അനുപം ഖേർ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫിസിൽ സന്ദർശിച്ചത്. അമ്മ നൽകിയ രുദ്രാക്ഷ മാല അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി. ചിത്രങ്ങളും കുറിപ്പും അദ്ദേഹം ട്വീറ്റ് ചെയ്തു. 'ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങളെ കണ്ടതിൽ വളരെ സന്തോഷം. രാജ്യത്തിനായി നിങ്ങൾ രാവും പകലും ചെയ്യുന്ന കഠിനാധ്വാനം പ്രചോദനകരമാണ്! നിങ്ങളെ സംരക്ഷിക്കാനായി അമ്മ തന്നയച്ച രുദ്രാക്ഷമാല നിങ്ങൾ സ്വീകരിച്ചത് എന്നും എന്റെ ഓർമയിലുണ്ടാകും. ജയ് ഹോ. ജയ് ഹിന്ദ്'.-അനുപം ഖേർ ട്വീറ്റ് ചെയ്തു.

Scroll to load tweet…

അനുപം ഖേറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തു. 'വളരെ നന്ദി, അനുപം ഖേർ. ബഹുമാനപ്പെട്ട മാതാജിയുടെയും നാട്ടുകാരുടെയും അനുഗ്രഹം മാത്രമാണ് രാഷ്ട്ര സേവനത്തിന് എന്നെ പ്രേരിപ്പിക്കുന്നത്' -മോദി എഴുതി. നേരത്തെ അനുപം ഖേർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിവേക് ​​അഗ്നിഹോത്രിയുടെ ദ കശ്മീർ ഫയൽസ് എന്ന ചിത്രത്തെ പ്രധാനമന്ത്രി മോദി പ്രശംസിച്ചിരുന്നു. പിന്നാലെയാണ് അനുപം ഖേർ അദ്ദേഹത്തെ കാണാനെത്തിയത്. 

Scroll to load tweet…