Asianet News MalayalamAsianet News Malayalam

10 വര്‍ഷത്തിന് ശേഷം സഞ്ജയ് ദത്ത് രാഷ്ട്രീയക്കളരിയില്‍; ഇക്കുറി പുതിയ പാര്‍ട്ടി

പത്ത് വര്‍ഷം മുമ്പ് സമാജ്‍വാദി പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നെങ്കിലും രാഷ്ട്രീയ ജീവിതം വിജയമായില്ല. തുടര്‍ന്ന് ഏറെക്കാലത്തിന് ശേഷമാണ് സഞ്ജയ് ദത്ത് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.

Actor Sanjay dutt will join RSP
Author
Mumbai, First Published Aug 26, 2019, 9:11 AM IST

മുംബൈ: രാഷ്ട്രീയത്തില്‍ പുതിയ കൂടുമാറ്റത്തിനൊരുങ്ങി ബോളിവുഡ് ന‍ടന്‍ സഞ്ജയ് ദത്ത്. നടന്‍ രാഷ്ട്രീയ സമജ് പക്ഷ(ആര്‍എസ്പി)യിലേക്ക് ചേരുമെന്ന് മന്ത്രി അറിയിച്ചു. പത്ത് വര്‍ഷം മുമ്പ് സമാജ്‍വാദി പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നെങ്കിലും രാഷ്ട്രീയ ജീവിതം വിജയമായില്ല. തുടര്‍ന്ന് ഏറെക്കാലത്തിന് ശേഷമാണ് സഞ്ജയ് ദത്ത് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.

സെപ്റ്റംബര്‍ 25ന് നടക്കുന്ന ചടങ്ങില്‍ സഞ്ജയ് ദത്ത് പാര്‍ട്ടി അംഗത്വമെടുക്കുമെന്ന് പാര്‍ട്ടി നേതാവും മന്ത്രിയുമായ മഹാദേവ് ജന്‍കര്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് ആര്‍എസ്പി. ആറ് എംഎല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്. ധന്‍ഗര്‍ വിഭാഗത്തെ കേന്ദ്രീകരിച്ചാണ് രാഷ്ട്രീയ സമജ പക്ഷ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. 

2009ല്‍ സമാജ്‍വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരുന്നെങ്കിലും മത്സരിച്ചില്ല. അനധികൃതമായി ആയുധം കൈവെച്ച കേസില്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു പിന്മാറ്റം. സഞ്ജയ് ദത്തിന്‍റെ പിതാവ് സുനില്‍ ദത്ത് കോണ്‍ഗ്രസ് നേതാവായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാറില്‍ മന്ത്രിയായി.

Follow Us:
Download App:
  • android
  • ios