ഹൈദരാബാദ്: കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായെ ഹോം മോണ്‍സ്റ്റര്‍ എന്ന് വിളിച്ച് തെന്നിന്ത്യന്‍ നടന്‍ സിദ്ധാര്‍ത്ഥ്. എങ്ങനെയാണ് ഈ ഹോം മോണ്‍സ്റ്ററിന് ഇങ്ങനെയൊക്കെ സംസാരിക്കാന്‍ അനുവാദം ലഭിച്ചതെന്നാണ് സിദ്ധാര്‍ത്ഥി അമിത് ഷായുടെ പ്രസംഗം റീട്വീറ്റ് ചെയ്ത് കുറിച്ചത്. 

ഹിന്ദു, സിഖ്, ജൈന്‍, ബുദ്ധ, ക്രിസ്റ്റ്യന്‍ അഭയാര്‍ത്ഥികളെ നിര്‍ബന്ധിച്ച് ഇന്ത്യയില്‍ നിന്ന് പുറത്താക്കില്ലെന്ന് ഉറപ്പ് നല്‍കിക്കൊണ്ട് കൊല്‍ക്കത്തയില്‍ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ ആണ് സിദ്ധാര്‍ത്ഥ് ഷെയര്‍ ചെയ്തിരിക്കുന്നത്. മുസ്ലീം വിഭാഗത്തോടുള്ള അവഗണന സ്പഷ്ടമാക്കുന്നതാണ് അമിത് ഷായുടെ പ്രസംഗമെന്ന് രാജ്യവ്യാപകമായി വിമര്‍ശനം ഉയരുന്നതിനിടെയാണ് സിദ്ധാര്‍ത്ഥും പരിഹാസവുമായി എത്തിയത്. 

'എങ്ങനെയാണ് ഈ ഹോം മോണ്‍സ്റ്ററിന് ഇങ്ങനെയൊക്കെ സംസാരിക്കാന്‍ അനുവാദം ലഭിച്ചത്. മുസ്ലീംങ്ങളായ അഭയാര്‍ഥികളെ മാത്രം രാജ്യത്തുനിന്ന് പുറത്താക്കുമെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമല്ലേ? ഇവിടെ നടക്കുന്നത് എന്താണ് ? എല്ലാവരും കാണ്‍കെ അയാള്‍ വംശഹത്യയുടെ വിത്തുകള്‍ വിതറുകയാണ് ' സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു.

Read Also: ഹിന്ദുക്കൾക്കും ജൈനൻമാർക്കും രാജ്യം വിടേണ്ടി വരില്ല, നിങ്ങളെ ഞങ്ങൾ സംരക്ഷിക്കുമെന്ന് അമിത് ഷാ

ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമ്പോള്‍ ഹിന്ദുക്കൾക്കും ജൈനൻമാർക്കും രാജ്യം വിടേണ്ടി വരില്ലെന്നായിരുന്നു അമിത് ഷായുടെ പ്രസംഗം. പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയാല്‍ ദശലക്ഷക്കണക്കിന് ഹിന്ദുക്കൾ പശ്ചിമ ബംഗാൾ വിടേണ്ടിവരുമെന്ന മമതാ ബാനര്‍ജിയുടെ വാദം പച്ച നുണയാണ്. ഇതിനേക്കാൾ വലിയ നുണയില്ല. ദേശീയ പര്വത രജിസ്റ്റര്‍ നടപ്പാക്കിയാല്‍ ഇത്തരത്തിലുള്ള ഒന്നും സംഭവിക്കില്ല. ഹിന്ദു, സിഖ്, ജൈന, ബുദ്ധമത, കൃസ്ത്യന്‍ അടക്കം എല്ലാ സമുദായത്തിലുമുള്ള അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യ വിടാന്‍ കേന്ദ്രം നിങ്ങളെ നിര്‍ബന്ധിക്കില്ലെന്ന ഉറപ്പ് നല്‍കുന്നുവെന്നും അമിത്ഷാ വ്യ