ആദായ നികുതി വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ചെന്നൈ ആദായ നികുതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് വിജയ് കത്ത് നൽകി
ചെന്നൈ: ചോദ്യം ചെയ്യലിന് ഹാജരാകാൻ ആദയനികുതി വകുപ്പിനോട് കൂടുതൽ സമയം ആവശ്യപ്പെട്ട് നടൻ വിജയ്. ഷൂട്ടിങ്ങ് തിരക്കുകൾ ചൂണ്ടികാട്ടിയാണ് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടത്. ആദായ നികുതി വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ചെന്നൈ ആദായ നികുതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കാണ് വിജയ് കത്ത് നൽകിയത്.
പരിശോധനകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്നും മൂന്ന് ദിവസത്തിനകം നേരിട്ട് ഹാജരാകണമെന്നായിരുന്നു ആദായ നികുതി വകുപ്പിന്‍റെ ആവശ്യം. 'മാസ്റ്റര്‍' എന്ന സിനിമയുടെ സെറ്റിൽ നിന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ കസ്റ്റഡിയിലെടുത്ത് സ്വത്ത് വിവരങ്ങൾ പരിശോധിച്ചത്. പരിശോധന മുപ്പത് മണിക്കൂറോളം നീണ്ടു നിന്നു. നടൻവിജയ്‍യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അതിന് ശേഷം ആദായനികുതി വകുപ്പ് ഇറക്കിയ വാർത്താക്കുറിപ്പ്.
തുടര്‍ന്ന് വായിക്കാം:ബിജെപി പ്രതിഷേധം: സിനിമാ ലൊക്കേഷനിൽ പാഞ്ഞെത്തി വിജയ് ആരാധകർ, ആൾക്കൂട്ടത്തെ നേരിട്ട് കണ്ട് നടൻ...
