'ഇന്ത്യയെ ഞാന്‍ സ്നേഹിക്കുന്നു. ഇതെന്‍റെ പുതിയ ചിത്രം ധര 370-യിലെ കഥാപാത്രമാണ്'- രാഖി കുറിച്ചു.

ദില്ലി: പാക്കിസ്ഥാന്‍ പതാക നെഞ്ചിലേറ്റിയ ചിത്രം പങ്കുവെച്ച ബോളിവുഡ് നടിയും മോഡലുമായ രാഖി സാവന്ത് വിവാദത്തില്‍. പുതിയ സിനിമയിലെ കഥാപാത്രത്തിന് വേണ്ടിയാണ് ഇത്തരത്തില്‍ പാക്ക് പതാകയേന്തിയത് എന്ന കുറിപ്പോടെ രാഖി തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

'ഇന്ത്യയെ ഞാന്‍ സ്നേഹിക്കുന്നു. ഇതെന്‍റെ പുതിയ ചിത്രം ധര 370-യിലെ കഥാപാത്രമാണ്'- രാഖി കുറിച്ചു. എന്നാല്‍ വിവാദമായ ചിത്രത്തിന് താഴെ രാഖിയെ വിമര്‍ശിച്ച് നിരവധി പേരാണ് കമന്‍റ് ചെയ്തത്. പാക്ക് പൗരത്വമാണ് രാഖിക്ക് ചേരുന്നതെന്നും 'പാക്കിസ്ഥാനി സാവന്ത്' എന്നുമൊക്കെയാണ് സമൂഹമാധ്യമങ്ങള്‍ രാഖിയെ വിമര്‍ശിച്ച് കുറിച്ചത്. 

നാനാ പടേക്കറിനെതിരെ മീ ടൂ ആരോപണവുമായി നടി തനുശ്രീ ദത്ത രംഗത്തെത്തിയപ്പോള്‍ നടനെ അനുകൂലിച്ച രാഖിയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെ കൊമേഡിന്‍ ദീപക് കലാലിനെ വിവാഹം കഴിക്കുന്നുവെന്നും പിന്നീട് കല്യാണം മുടങ്ങിയെന്നും അറിയിച്ച് രാഖി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

View post on Instagram