തൃണമൂൽ കോൺഗ്രസുമായുള്ള സഹകരണത്തിന് അധിർ രഞ്ജനെ ഒഴിവാക്കിയാൽ ബംഗാളിൽ വലിയ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
ദില്ലി: ലോക്സഭ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് അധിർ രഞ്ജൻ ചൗധരിയെ മാറ്റിയേക്കില്ല. അധിർ രഞ്ജനെ ഇപ്പോൾ മാറ്റുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് കോൺഗ്രസ് പാർലമെൻററി നയരൂപീകരണ സമിതി യോഗത്തിൽ ഒരു വിഭാഗം നേതാക്കൾ വാദിച്ചു.
തൃണമൂൽ കോൺഗ്രസുമായുള്ള സഹകരണത്തിന് അധിർ രഞ്ജനെ ഒഴിവാക്കിയാൽ ബംഗാളിൽ വലിയ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. വിലക്കയറ്റം, ഇന്ധന വിലവർധന, കാർഷിക നിയമങ്ങളടക്കമുള്ള വിഷയങ്ങള‍് വർഷകാലസമ്മേളനത്തിലുന്നയിക്കാൻ നയരൂപീരണ സമിതി തീരുമാനിച്ചു. യോഗം ദില്ലിയിൽ തുടരുകയാണ്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
