Asianet News MalayalamAsianet News Malayalam

അഭിനന്ദന്‍ വര്‍ധമാന്‍റെ മീശ 'ദേശീയ മീശ'യായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്

അഭിനന്ദന്‍ വര്‍ധമാന് പുരസ്കാരം നല്‍കണമെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു

Adhir Ranjan Chowdhary says, Declare Abhinandan Varthaman's moustache national moustache
Author
New Delhi, First Published Jun 24, 2019, 5:22 PM IST

ദില്ലി: പാകിസ്ഥാന്‍ തടവിലാക്കിയ ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ മീശ ദേശീയ മീശയായി പ്രഖ്യാപിക്കണമെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. അഭിനന്ദന്‍ വര്‍ധമാന് പുരസ്കാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബാലാകോട്ടില്‍ നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടക്കാനുള്ള പാക് യുദ്ധവിമാനത്തിന്‍റെ ശ്രമത്തെ ചെറുത്ത അഭിനന്ദന്‍ പാക് സൈന്യത്തിന്‍റെ പിടിയിലായിരുന്നു.

രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് ഒന്നിനാണ് അഭിനന്ദനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയത്. അഭിനന്ദന്‍ വര്‍ധമാനെ അനുകരിച്ച് നിരവധിപേര്‍ മീശ പ്രത്യേക സ്റ്റൈലിലാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios