ദില്ലി: കോടതി അലക്ഷ്യ കേസിന് മറുപടിയുമായി പ്രശാന്ത് ഭൂഷൺ. അഭിപ്രായം പറയുകയും ആശങ്ക രേഖപ്പെടുത്തുകയും വിയോജിക്കുകയും ചെയ്യുന്നത് കോടതിയെ അപകീ‌ത്തിപ്പെടുത്തലല്ലെന്ന് പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. ചീഫ് ജസ്റ്റിസെന്നാൽ കോടതിയല്ലെന്നും പ്രശാന്ത് ഭൂഷൺ മറുപടി നൽകി.ചീഫ് ജസ്റ്റിസിനെതിരെയുള്ള പരാമർശത്തിന് പ്രശാന്ത് ഭൂഷണെതിരെ സുപ്രീംകോടതി സ്വമേധയ കോടതി അലക്ഷ്യ കേസെടുത്തിരുന്നു. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ആഡംബര ബൈക്കില്‍ കയറിയതിനെതിരെയുള്ള ട്വീറ്റും, കഴിഞ്ഞ ആറ് വര്‍ഷമായി രാജ്യത്തെ ജനാധിപത്യം തകര്‍ക്കുന്നതില്‍ സുപ്രീം കോടതിയിലെ നാല് ജഡ്ജിമാര്‍ പങ്കുവഹിച്ചെന്ന ട്വീറ്റുമാണ് കോടതിയലക്ഷ്യ കേസിന് കാരണം. 

ദില്ലി: കോടതി അലക്ഷ്യ കേസിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയിൽ മറുപടി സത്യവാംങ്മൂലം സമര്‍പ്പിച്ചു. ഒരു വിഷയത്തിൽ അഭിപ്രായം പറയുകയും ആശങ്കരേഖപ്പെടുത്തുകയും വിയോജിക്കുകയും ചെയ്യുന്നത് കോടതിയെ അപകീ‌ത്തിപ്പെടുത്തലല്ലെന്ന് പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. ചീഫ് ജസ്റ്റിസെന്നാൽ കോടതിയല്ലെന്നും പ്രശാന്ത് ഭൂഷണിന്റെ മറുപടി സത്യവാംങ്ങ്മൂലത്തിൽ പറയുന്നു.

ചീഫ് ജസ്റ്റിസിനെതിരെയുള്ള പരാമർശത്തിന് പ്രശാന്ത് ഭൂഷണെതിരെ സുപ്രീംകോടതി സ്വമേധയ കോടതി അലക്ഷ്യ കേസെടുത്തിരുന്നു. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ മാസ്കും ഹെൽമറ്റും ഇല്ലാതെ ആഡംബര ബൈക്കില്‍ കയറിയതിനെതിരെയുള്ള ട്വീറ്റും, കഴിഞ്ഞ ആറ് വര്‍ഷമായി രാജ്യത്തെ ജനാധിപത്യം തകര്‍ക്കുന്നതില്‍ സുപ്രീം കോടതിയിലെ നാല് ജഡ്ജിമാര്‍ പങ്കുവഹിച്ചെന്ന ട്വീറ്റുമാണ് കോടതിയലക്ഷ്യ കേസിന് കാരണം.