കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇദ്ദേഹത്തെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാബൂള്‍: അഫ്ഗാനിലെ കാണ്ഡഹാര്‍ പ്രവിശ്യയിലെ പ്രശസ്ത കൊമേഡിയന്‍ ഖാഷാ സ്വാന്‍ എന്നറിയപ്പെടുന്ന നാസര്‍ മുഹമ്മദ് കൊല്ലപ്പെട്ട നിലയില്‍. ഖാഷാ സ്വാന്റെ കൊലപാതകം ലോകരാജ്യങ്ങളില്‍ ചര്‍ച്ചയായി. അഫ്ഗാനില്‍ സൈന്യവും താലിബാനും ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ കൊലപാതകം. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇദ്ദേഹത്തെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊലപാതകത്തിന് പിന്നില്‍ താലിബാനാണെന്ന് ഖാഷയുടെ കുടുംബം ആരോപിച്ചു. എന്നാല്‍ താലിബാന്‍ ആരോപണം നിഷേധിച്ചു. മുന്‍ പൊലീസുദ്യോഗസ്ഥനായ നാസര്‍ മുഹമ്മദ് പിന്നീട് കൊമേഡിയനായി. അഫ്ഗാനില്‍ ഏറെ ആരാധകരുള്ള കലാകാരനായിരുന്നു ഇദ്ദേഹം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
