ഭീകരവാദികളുടെ ആയുധങ്ങളും രണ്ട് ഡസന്‍ വാഹനങ്ങളും നശിപ്പിച്ചെന്നും പ്രസ്താവനയില്‍ പറഞ്ഞു. ശനിയാഴ്ചയാണ് സംഭവം.
കാബൂള്‍: വ്യോമാക്രമണത്തില്‍ 81 ഭീകരവാദികളെ കൊലപ്പെടുത്തിയെന്ന് അഫ്ഗാന്‍ സൈന്യം. ബാള്‍ഖ് പ്രവിശ്യയിലാണ് സൈന്യം ഭീകരവാദികള്‍ക്ക് നേരെ യുദ്ധവിമാനങ്ങളും ഹെലികോപ്ടറും ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് സൈനിക വൃത്തങ്ങള്‍ പ്രസ്താവനയിലൂടെ അറിയിച്ചു. 43 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരവാദികളുടെ ആയുധങ്ങളും രണ്ട് ഡസന്‍ വാഹനങ്ങളും നശിപ്പിച്ചെന്നും പ്രസ്താവനയില്‍ പറഞ്ഞു. ശനിയാഴ്ചയാണ് സംഭവം. അഫ്ഗാനില്‍ സൈന്യവും താലിബാനും തമ്മില്‍ പോരാട്ടം തുടരുകയാണ്. അഫ്ഗാനിലെ 200 ജില്ലകള്‍ പിടിച്ചെടുത്തെന്നാണ് താലിബാന്റെ അവകാശവാദം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
