ഛത്തീസ്‍ഗഢ്: കനത്ത മഴയെ തുടർന്ന ഛത്തീസ്‍ഗഢിലും ഒഡീഷയിലും പലയിടങ്ങളിലും വെള്ളപ്പൊക്കം. മഴയിൽ നദികളിൽ കരകവിഞ്ഞതാണ് പ്രതിസന്ധയായിരിക്കുന്നത്. ഒഡീഷയിലെ ദേൻകനലിലെ പല ഗ്രാമങ്ങളിലും വെള്ളം കയറി. വെള്ളപ്പൊക്കം
രൂക്ഷമായ സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. 

ഛത്തീസ്‍ഢിൽ  ബീജാപ്പൂർ, തെക്കൻ ബസ്ത്തർ മേഖലകളിൽ  സ്ഥിതി രൂക്ഷമായിരിക്കുന്നത്.  ഇവിടെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ വരും ദിവസങ്ങളിൽ മധ്യഇന്ത്യയിൽ മഴ കനക്കും