മണിപ്പൂരിൽ പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപി; രാഷ്ട്രപതി ഭരണം ഉടനില്ല, ഇംഫാലിൽ സുരക്ഷകൂട്ടി
അതേസമയം, കാവൽ മുഖ്യമന്ത്രിയായി ബീരേൻ സിങ്ങിനോട് തുടരാൻ നിർദേശം നൽകുകയും ചെയ്തു. സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇംഫാലിൽ സുരക്ഷാ വിന്യാസം കൂട്ടിയിട്ടുണ്ട്.

ദില്ലി: മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവെച്ചതിനെ തുടർന്ന് പുതിയ സർക്കാരിന് നീക്കവുമായി ബിജെപി. ബിജെപി എംഎൽഎമാർ യോഗം ചേർന്ന് പുതിയ രാഷ്ട്രീയ നീക്കങ്ങൾ ചർച്ച ചെയ്യാനാണ് തീരുമാനം. സംബിത് പാത്ര എംപി വീണ്ടും ഗവർണറെ കണ്ട സാഹചര്യത്തിൽ രാഷ്ട്രപതി ഭരണത്തിന് ഉടൻ ഗവർണറുടെ ശുപാർശ ഉണ്ടാകില്ല. അതേസമയം, കാവൽ മുഖ്യമന്ത്രിയായി ബീരേൻ സിങ്ങിനോട് തുടരാൻ നിർദേശം നൽകുകയും ചെയ്തു. സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇംഫാലിൽ സുരക്ഷാ വിന്യാസം കൂട്ടിയിട്ടുണ്ട്. അതിനിടെ, നിയമസഭാ സമ്മേളനം നാളെ വിളിച്ചു ചേർക്കാനുള്ള ഉത്തരവും ഗവർണർ അസാധുവാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
