മുൻ കരുതൽ നടപടിയുടെ ഭാഗമായല്ല സ്ഥാനാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റുന്നതെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം. എല്ലാവരും ഒത്തുകൂടുന്നത് ഒരു സ്ഥാനാർഥിയുടെ പിറന്നാളാഘോഷത്തിന് വേണ്ടിയെന്നാണ് പി ചിദംബരം പറഞ്ഞത്

പനാജി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിനം മാത്രം ശേഷിക്കെ ഗോവയിൽ മുൻ കരുതൽ നടപടികളുമായി കോൺഗ്രസ് (Congress). മത്സരിച്ച സ്ഥാനാർത്ഥികളെയെല്ലാം ഒരു ഹോട്ടലിലേക്ക് മാറ്റാനാണ് നീക്കം. സ്ഥാനാർഥികളോട് ബാംബോലിമിലെ ഒരു ഹോട്ടലിലേക്ക് മാറാൻ നേതൃത്വം നിർദ്ദേശം നൽകി കഴിഞ്ഞു. വ്യഴാഴ്ച വരെ ഹോട്ടലിൽ ഇവരെ തങ്ങിക്കാനാണ് നീക്കമെന്നാണ് വ്യക്തമാകുന്നത്. അതേസമയം മുൻ കരുതൽ നടപടിയുടെ ഭാഗമായല്ല സ്ഥാനാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റുന്നതെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം. എല്ലാവരും ഒത്തുകൂടുന്നത് ഒരു സ്ഥാനാർഥിയുടെ പിറന്നാളാഘോഷത്തിന് വേണ്ടിയെന്നാണ് പി ചിദംബരം നൽകിയ വിശദീകരണം.

'ഗോവ' ആവര്‍ത്തിക്കാതിരിക്കാന്‍ 'മിഷന്‍ എംഎല്‍എ'; കൂറുമാറ്റം തടയാന്‍ കോണ്‍ഗ്രസിന്റെ തന്ത്രം

ഗോവയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോൺഗ്രസിന് അധികാരം പിടിക്കാനായിരുന്നില്ല. 40ല്‍ 17 സീറ്റും കോണ്‍ഗ്രസ് നേടിയെങ്കിലും 13 സീറ്റുകള്‍ നേടിയ ബിജെപി ചെറിയ പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ സർക്കാർ ഉണ്ടാക്കുന്നത് കണ്ട് നിൽക്കാനേ കോൺഗ്രസിന് സാധിച്ചുള്ളു. രണ്ട് വര്‍ഷത്തിന് ശേഷം, 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് മാറി. പ്രതിപക്ഷ നേതാവ് ബാബു കാവ്ലേക്കറെ ബിജെപി ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്തു. ഇക്കുറിയും മത്സരം കടുത്ത സ്ഥിതിക്ക് എംഎല്‍എമാരെ പിടിച്ചു നിര്‍ത്താനുള്ള നീക്കത്തിലാണ് കോൺഗ്രസ് നേതൃത്വം.

പഞ്ചാബിൽ ആം ആദ്മി അട്ടിമറി, യുപിയിൽ ബിജെപി തന്നെ, ഗോവയിൽ ഇഞ്ചോടിഞ്ച്; എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

ഇന്നലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ സര്‍വേകള്‍ ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് വ്യക്തമാക്കുന്നതായിരുന്നു. ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും 13 മുതല്‍ 17 സീറ്റുകള്‍ വരെ നേടാമെന്ന് റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോള്‍ (Exit poll) പ്രവചിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന് നാലും മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുമാണ് പ്രവചനം. അതേസമയം, ടൈസ് നൗ വീറ്റോ എക്‌സിറ്റ് പോളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. കോണ്‍ഗ്രസ് 16 സീറ്റ് നേടി വലിയ ഒറ്റകക്ഷിയാകുമെന്നും ഭരണകക്ഷിയായ ബിജെപിക്ക് 14 സീറ്റുകള്‍ മാത്രമാണ് നേടാനാകുകയെന്നും ടൈംസ് നൗ പ്രവചിച്ചു. ആംആദ്മി പാര്‍ട്ടിക്ക് നാല് സീറ്റാണ് ഗോവയില്‍ ടൈംസ് നൗവിന്റെ പ്രവചനം. ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യം പ്രവചിക്കുന്നു. 14 മുതല്‍ 18 സീറ്റ് വരെ ബിജെപിക്ക് പ്രവചിച്ചപ്പോള്‍ 15-20 സീറ്റുവരെ കോണ്‍ഗ്രസ് നേടിയേക്കാം. കഴിഞ്ഞ തവണ 17 സീറ്റ് നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 13 സീറ്റ് നേടിയ ബിജെപിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ

ബിജെപി 14-18
കോണ്ഗ്രസ് 15-20
എംജിപി 2-5
മറ്റുള്ളവർ 0-4
സീവോട്ടർ

ബിജെപി 13-17
കോണ്ഗ്രസ് 12-16
എംജിപി 5-9
മറ്റുള്ളവർ 0-2
ജൻ കീ ബാത്ത്

ബിജെപി 13-19
കോണ്ഗ്രസ് 14-19
എംജിപി 01-02
ആം ആദ്മി 03-05
മറ്റുള്ളവർ 01-03

പരമാവധി കഠിനാധ്വാനം ചെയ്തിട്ടുണ്ട്, യഥാർത്ഥ ഫലം വരട്ടെ; എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രതികരിച്ച് പ്രിയങ്ക