ചെന്നൈ: തമിഴ്നാട്ടിൽ രണ്ടാം തലസ്ഥാനം വേണമെന്ന ആവശ്യം ശക്തമാക്കി അണ്ണാഡിഎംകെ മന്ത്രിമാർ. മധുരയെ രണ്ടാം തലസ്ഥാനമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആർ ബി ഉദയകുമാർ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് കത്തയച്ചു. അണ്ണാഡിഎംകെയുടെ തെക്കൻ മേഖലയുടെ ചുമതലയുള്ള നേതാവ് കൂടിയാണ് ഉദയകുമാർ.

തിരുച്ചിറപ്പള്ളിയെ രണ്ടാം തലസ്ഥാനമാക്കണമെന്ന് മറ്റൊരു മന്ത്രി വി എൻ നടരാജൻ ആവശ്യപ്പെട്ടിരുന്നു. തെക്കൻ മേഖലയുടെ വികസനത്തിന് രണ്ടാം തലസ്ഥാനം വേണമെന്നാണ് ആവശ്യം.