ജൂലൈ 11ന് പളനിസാമിയുടെ നേതൃത്വത്തിൽ ചേർന്ന ജനറൽ കൗൺസിൽ എടുത്ത തീരുമാനങ്ങൾ വീണ്ടും പ്രാബല്യത്തിലായി. ഇരട്ട നേതൃത്വം റദ്ദാക്കിയ ജനറൽ കൗൺസിൽ തീരുമാനം വീണ്ടും നിലവിൽ വന്നു

ചെന്നൈ: തമിഴകത്തെ അണ്ണാ ഡിഎംകെ അധികാര തർക്കത്തിൽ വീണ്ടും നാടകീയ നീക്കം. മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതോടെ ജൂലൈ 11ന് പളനിസ്വാമിയുടെ നേതൃത്വത്തിൽ ചേർന്ന ജനറൽ കൗൺസിൽ എടുത്ത തീരുമാനങ്ങൾ വീണ്ടും പ്രാബല്യത്തിലായി. ഇപിഎസ് വീണ്ടും അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി. ഇരട്ട നേതൃത്വം റദ്ദാക്കിയ ജനറൽ കൗൺസിൽ തീരുമാനവും വീണ്ടും നിലവിൽ വന്നു.

Scroll to load tweet…

ജൂലൈ 11ന് വാനഗരത്ത് ചേർന്ന ജനറൽ കൗൺസിലിൽ എടുത്ത എല്ലാ തീരുമാനങ്ങളും സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയതോടെ വീണ്ടും പ്രാബല്യത്തിലായി. മദ്രാസ് ഹൈക്കോടതി ജഡ്‍ജ് ഡി.ജയചന്ദ്രൻ പനീർശെൽവത്തിന് അനുകൂലമായി പുറപ്പെടുവിച്ച വിധിയാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. പനീർശെൽവം നൽകിയ ഹർജിയിൽ ജനറൽ കൌണ്സിലിന്റെ എല്ലാ തീരുമാനങ്ങളും റദ്ദാക്കി, ജൂണ് 23-ന് മുൻപുള്ള നില പാർട്ടിയിൽ തുടരണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതോടെ ഒ.പനീർസെൽവം പാർട്ടി കോ ഓഡിനേറ്ററായും എടപ്പാടി പളനിസാമി പാർട്ടിയുടെ സഹ കോർഡിനേറ്ററായും തുടരുന്ന അവസ്ഥ വന്നു.

എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കപ്പെട്ടതോടെ എടപ്പാടി കെ.പളനിസ്വാമി പാർട്ടി ജനറൽ സെക്രട്ടറിയായി. പനീർശെൽവം പാർട്ടിക്ക് പുറത്തും. ഇതിലൂടെ പാർട്ടിയിലെ പ്രതിസന്ധി മറികടക്കാനും പളനിസ്വാമിക്കായി. പുതിയ തീരുമാനത്തോടെ പളനിസ്വാമി വീണ്ടും പാർട്ടിയിൽ അപ്രസക്തനായി.

മധുരം വിതരണം ചെയ്തും പുഷ്പങ്ങളുമായി പ്രകടനം നയിച്ച് എടപ്പാടി പളനിസ്വാമിയുടെ വീട്ടിലെത്തിയുമാണ് എടപ്പാടി വിഭാഗം സന്തോഷം പങ്കുവച്ചത്. അതേസമയം, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പനീർശെൽവം വിഭാഗം അറിയിച്ചു.