Asianet News MalayalamAsianet News Malayalam

എംജിആറിന് പകരം പോസ്റ്ററിലെത്തിയത് അരവിന്ദ് സ്വാമി, എഐഎഡിഎംകെ പ്രവർത്തകർക്ക് വൻ ട്രോൾ

നേതാക്കളുടെ വലിയ ചിത്രങ്ങളുമായി പ്രാദേശിക നേതാക്കൾ പോസ്റ്റർ അടിക്കുന്നത് തമിഴ്നാട്ടിലെ പതിവ് കാഴ്ചയാണ്. എന്നാൽ ഇത്തരം പോസ്റ്ററുകളിൽ പ്രമുഖ നേതാക്കളുടെ ചിത്രം മാറിപോകുന്നത് അസാധാരണമായതാണ് സംഭവം വലിയ രീതിയിൽ ട്രോൾ ആയതിന് പിന്നിൽ

AIADMK workers trolled and mocked for confusing Arvind Swami as MGR etj
Author
First Published Jan 18, 2024, 11:22 AM IST

തിരുപ്പത്തൂർ: എംജിആർ ജന്മവാർഷികത്തിൽ തമിഴ്നാട്ടിലെ എഐഎഡിഎംകെ പ്രവർത്തകർക്ക് പറ്റിയ അമളി വൈറൽ. ജന്മവാർഷിക പരിപാടികളുമായി സംബന്ധിച്ച പോസ്റ്ററിൽ എംജിആറിന് പകരമെത്തിയത് അരവിന്ദ് സ്വാമിയുടെ ചിത്രമായിരുന്നു. തിരുപ്പത്തൂരിലെ എഐഎഡിഎംകെ പ്രവർത്തകർക്കാണ് അമളി പറ്റിയത്. തലൈവി എന്ന സിനിമയിൽ എംജിആറായി വേഷമിട്ട അരവിന്ദ് സ്വാമിയുടെ ചിത്രമാണ് പോസ്റ്ററിൽ ഉപയോഗിച്ചത്.

നേതാക്കളുടെ വലിയ ചിത്രങ്ങളുമായി പ്രാദേശിക നേതാക്കൾ പോസ്റ്റർ അടിക്കുന്നത് തമിഴ്നാട്ടിലെ പതിവ് കാഴ്ചയാണ്. എന്നാൽ ഇത്തരം പോസ്റ്ററുകളിൽ പ്രമുഖ നേതാക്കളുടെ ചിത്രം മാറിപോകുന്നത് അസാധാരണം ആയതാണ് സംഭവം വലിയ രീതിയിൽ ട്രോൾ ആവാന്‍ കാരണമായത്. മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയായ എംജിആറിന്റെ അനുസ്മരണത്തിൽ വലിയ രീതിയിലുള്ള പരിപാടികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജമാക്കുന്നത്. തിരുപ്പത്തൂറിലെ മുന്‍നിര നേതാക്കൾക്കൊപ്പം ജയലളിതയും എംജിആറുമുള്ള പോസ്റ്ററാണ് തയ്യാറാക്കിയത്. എന്നാൽ പോസ്റ്ററിൽ എംജിആറിന് പകരമെത്തിയത് സിനിമയിലെ എംജിആറാണെന്ന് മാത്രം.

തമിഴ്നാട് രാഷ്ട്രീയത്തിലേക്കുള്ള ജയലളിതയുടെ യാത്ര വിശദമാക്കുന്ന ചിത്രമായിരുന്നു 2021ൽ പുറത്തിറങ്ങിയ തലൈവി. പോസ്റ്ററിലെ പിഴവ് എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രാദേശിക നേതാക്കളുള്ളത്. ട്രോളുകളും പരിഹാസവും വ്യാപകമായതിന് പിന്നാലെ പോസ്റ്ററിലെ അരവിന്ദ് സ്വാമിയുടെ ചിത്രം എംജിആർ ചിത്രമുപയോഗിച്ച് പ്രവർത്തകർ മറച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios