വല്ലഭായ് പട്ടേൽ സ്മാരകത്തിൽ നടക്കുന്ന പ്രവർത്തക സമിതിയിൽ 169 പ്രതിനിധികൾ പങ്കെടുക്കും. ഒരു മണി വരെയാണ് പ്രവർത്തക സമിതി.

ഗാന്ധി​ന​ഗർ: എഐസിസി സമ്മേളനത്തിന് ഇന്ന് തുടക്കം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സമ്മേളനം നടക്കുന്നത്. വിശാല പ്രവർത്തക സമിതി യോഗം ഇന്ന് രാവിലെ പത്ത് മണിക്ക് ചേരും. വല്ലഭായ് പട്ടേൽ സ്മാരകത്തിൽ നടക്കുന്ന പ്രവർത്തക സമിതിയിൽ 169 പ്രതിനിധികൾ പങ്കെടുക്കും. ഒരു മണി വരെയാണ് പ്രവർത്തക സമിതി. ശേഷം വാർത്താ സമ്മേളനം നടക്കും. ഡിസിസികളുടെ പ്രവർത്തനങ്ങളിലടക്കം കൂടുതൽ മാർഗനിർദ്ദേശങ്ങൾ പ്രവർത്തക സമിതിയിലുയരും. പ്രവർത്തക സമിതിക്ക് ശേഷം വൈകീട്ട് സബർമതി ആശ്രമത്തിൽ പ്രാർത്ഥനയോഗവും ചേരും. 1725 പ്രതിനിധികൾ പങ്കെടുക്കുന്ന എഐസിസി സമ്മേളനം നാളെ നടക്കും. കേന്ദ്ര സർക്കാരിനെതിരായ പ്രമേയങ്ങൾ സമ്മേളനത്തിൽ കൊണ്ടുവരും. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates