ആന്ധ്രാ തീരത്തുനിന്നും നീങ്ങിയ ഫോനി ചുഴലിക്കാറ്റ് ഒഡീഷയില്‍ ആഞ്ഞടിക്കുകയാണ്.

ഭുവനേശ്വര്‍: ആന്ധ്രാ തീരത്തുനിന്നും നീങ്ങിയ ഫോനി ചുഴലിക്കാറ്റ് ഒഡീഷയില്‍ ആഞ്ഞടിക്കുകയാണ്. കനത്ത കാറ്റില്‍ ഭുവനേശ്വരിലെ എയിംസിലെ ഒരു ഹോസ്റ്റലിന്‍റെ മേല്‍ക്കൂര പറന്ന് പോയി. പ്രസ് ഇന്‍ഫര്‍മേഷൻ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ സീതാന്‍ഷു കര്‍ ആണ് കാറ്റിന്‍റെ വേഗത വ്യക്തമാക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ എയിംസിലുള്ള വിദ്യാര്‍ത്ഥികളും, രോഗികളും ജീവനക്കാരും സുരക്ഷിതരാണ്.

240 കിമീ വേ​ഗതയിൽ ഫോനി ഒഡീഷന്‍ തീരത്ത് എത്തിയതോടെ അതീവജാഗ്രതയിലാണ് ഇന്ത്യയുടെ കിഴക്കന്‍ തീരം.ചുഴലിക്കൊടുങ്കാറ്റിന്‍റെ വരവ് കണക്കിലെടുത്ത് ഭുവനേശ്വര്‍ വിമാനത്താവളം ഇന്നലെ തന്നെ അടിച്ചിട്ടിരുന്നു. ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ മരങ്ങള്‍ കടപുഴകുകയും വീടുകള്‍ തകരുകുയം ചെയ്തു.

Scroll to load tweet…