Asianet News MalayalamAsianet News Malayalam

വ്യോമസേനയ്ക്ക് കരുത്തേകാൻ സി295 ട്രാൻസ്പോർട്ട് വിമാനം: സൈനിക - ചരക്കുനീക്ക - രക്ഷാദൗത്യനീക്കങ്ങളിൽ കരുത്താകും

സ്‌പെയിനിലെ സെവിയയിൽ നടന്ന ചടങ്ങിൽ ആദ്യ സി 295 ട്രാൻസ്പോർട്ട് വിമാനം എയർബസ് അധികൃതർ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരിക്ക് കൈമാറി. ഈ വിമാനത്തിലാകും വ്യോമസേന മേധാവി ഇന്ത്യയിലേക്ക് തിരികെ എത്തുക.
 

Air Force gets C-295 transport aircraft: useful for military, cargo and rescue missions
Author
First Published Sep 13, 2023, 6:06 PM IST

ദില്ലി: വ്യോമസേനക്ക് കരുത്തേകാൻ ഇനി സി 295 ട്രാൻസ്പോർട്ട് വിമാനവും. സൈനിക - ചരക്ക് നീക്ക - രക്ഷാദൗത്യങ്ങൾക്കാണ് വിമാനം ഉപകാരപ്പെടുക. സ്‌പെയിനിലെ സെവിയയിൽ നടന്ന ചടങ്ങിൽ ആദ്യ സി 295 ട്രാൻസ്പോർട്ട് വിമാനം എയർബസ് അധികൃതർ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരിക്ക് കൈമാറി. ഈ വിമാനത്തിലായിരിക്കും വ്യോമസേന മേധാവി ഇന്ത്യയിലേക്ക് തിരികെ എത്തുക. സൈനിക താവളമായ ഹിൻഡൻ വ്യോമത്താവളത്തിലാണ് ആദ്യ സി 295 വിമാനം എത്തിചേരുക. 

മെയിൽ പരീക്ഷണ പറക്കൽ പൂർത്തിയാക്കിയ വിമാനത്തിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. 1,935 കോടി രൂപയുടെ കരാർ പ്രകാരമുള്ള 56 വിമാനങ്ങളാണ് നിർമ്മിക്കുന്നത്. ഇതിൽ പതിനാറ്  വിമാനങ്ങൾ സപെയ്നിലാണ് നിർമ്മിക്കുക. ബാക്കി40 എണ്ണം ഗുജറാത്തിലെ വഡോദരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ഒക്‌‌ടോബറിൽ തറക്കല്ലിട്ട ടാറ്റയുടെ പ്ളാന്റിൽ നിർമ്മിക്കും. ഒരു സ്വകാര്യ കമ്പനി ഇന്ത്യയിൽ  നിർമ്മിക്കുന്ന ആദ്യ സൈനികവിമാനമാണ് സി 295 ട്രാൻസ്പോർട്ട് വിമാനം. 2026 സെപ്റ്റംബറിലായിരിക്കും വിമാനം സേനയുടെ ഭാഗമാകുക. 

Also Read: 'വിവാദ കത്ത് പിണറായി വിജയനെ കാണിച്ചു, ചര്‍ച്ച നടത്തി'; മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി നന്ദകുമാര്‍

1960 മുതലുള്ള ആവ്‌റോ-748 വിമാനങ്ങൾക്ക് പകരമാണ് വ്യോമസേന പുതിയ വിമാനങ്ങൾ വാങ്ങുന്നത്. സൈനിക - ചരക്ക് നീക്ക - രക്ഷാദൗത്യങ്ങൾക്ക് കരുത്തു പകരുന്ന വിമാനം 11 മണിക്കൂർ തുടർച്ചയായി പറക്കുമെന്നതാണ് സവിശേഷത. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios