കൊച്ചി: അനധികൃതമായി 400 ​ഗ്രാം സ്വർണ്ണം കടത്തിയ എയർ ഇന്ത്യ ക്യാബിൻ ക്രൂവിന് നാല് വർഷം തടവുശിക്ഷ. ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്കാണ് സ്വർണ്ണം കടത്തിയത്. ഓ​ഗസ്റ്റ് 2017 ന് നടത്തിയ സ്വർണ്ണക്കടത്തിൽ സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. 

ഹിമത് കുമാർ ഒഭാൻ എന്നയാളെയാണ് എറണാകുളം സിബിഐ കോടതി ശിക്ഷിച്ചത്.  നാല് വർഷം തടവിനൊപ്പം 25000 രൂപ പിഴയും വിധിച്ചു. 2017 ഓ​ഗസ്റ്റ് 28നാണ് സിബിഐ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. 

എയർ ഇന്ത്യയുടെ 964 നമ്പർ വിമാനത്തിൽ ജിദ്ദയിൽ നിന്ന് കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു സ്വർണ്ണക്കടത്ത്. ഡ്യൂട്ടിയിലിരിക്കെയായിരുന്നു കുറ്റം ചെയ്തത്. 11,92000 രൂപ വില വരുന്ന സ്വർണ്ണം പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചാണ് കടത്തിയത്. മുംബൈ സ്വദേശിയാണ് ഒഭാൻ.